മന്ത്രിക്കെതിരേ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രതിഷേധം

മന്ത്രിക്കെതിരേ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രതിഷേധം
മന്ത്രിക്കെതിരേ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രതിഷേധം
Share  
2025 Jul 05, 09:56 AM
MANNAN

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ

മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി വീണാ ജോർജിന്റെ എംഎൽഎ ഓഫീസിലേക്ക് കോൺഗ്രസും മൈലപ്രയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും പ്രകടനം നടത്തി. രണ്ടിടത്തും പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്നും തള്ളും നടന്നു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ട് ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ബലംപ്രയോഗിച്ചു.


നേതാക്കളായ നഹാസ് പത്തനംതിട്ട, വിജയ് ഇന്ദുചൂഡൻ, നിധിൻ മണക്കാട്ടു മണ്ണിൽ, അലൻ ജിയോ മൈക്കിൾ, ഷിജു അറപ്പുരക്കൽ, ജോമി വർഗീസ്, അഖിൽ സന്തോഷ്, ടേറിൻ ജോർജ് എന്നിവരെ അറസ്റ്റുചെയ്‌ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.


വൈകീട്ടായിട്ടും ഇവരെ വിട്ടയയ്ക്കാഞ്ഞതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ സെൻട്രൽ സ്റ്റേഷൻ ഉപരോധിച്ചശേഷം പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. പോലീസ് സ്റ്റേഷൻ്റെ മുമ്പിൽവെച്ച് പത്തനംതിട്ട ഡിവൈഎസ്‌പി എസ്. അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് മാർച്ച് തടഞ്ഞു.


പോലീസുമായി ഉന്തും തള്ളും നടന്നു. ഡിവൈഎസ്‌പിയുമായി നടത്തിയ ചർച്ചയെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ കേസ് എടുത്തശേഷം വിട്ടയച്ചു. എംഎൽഎ ഓഫീസ് മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനംചെയ്തു‌. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. കെപിസിസി അംഗം പി. മോഹൻരാജ്, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ഏഴംകുളം അജു, കെ.ജാസിംകുട്ടി, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, എം.സി.ഷെരീഫ് എന്നിവർ നേതൃത്വം നൽകി. മൈലപ്രയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശവപ്പെട്ടിയുമായാണ് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2