
പടിഞ്ഞാറേക്കോട്ട കവാടമടക്കം പൊളിഞ്ഞുവീഴുന്നു
തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടയുടെ കവാടങ്ങളുടെ പുനരുദ്ധാരണത്തിന് പുരാവസ്‌തുവകുപ്പിന്റെ പദ്ധതി. കോട്ടയ്ക്ക് ആറ് കവാടങ്ങളാണുള്ളത്. ഇതിൽ അഞ്ച് കവാടങ്ങളാണ് പരമ്പരാഗത രീതിയിൽ പുനരുദ്ധരിക്കുന്നത്.
പടിഞ്ഞാറേക്കോട്ട വാതിലടക്കം പല സ്ഥലങ്ങളിലും കുമ്മായപൂശുകൾ ഇളകിവീണു കേടുപാടുണ്ട്. വർഷങ്ങളായി പൊളിഞ്ഞുവീണ സ്ഥലങ്ങളിൽ താത്കാലിക അറ്റകുറ്റപ്പണികൾ മാത്രമാണ് നടന്നിരുന്നത്. ഇരുപതുവർഷത്തിനുശേഷമാണ് നവീകരണം. 1.37 കോടി രൂപയാണ് ചെലവിട്ട് കോട്ടവാതിലുകൾ പൂർണമായി പുനരുദ്ധരിക്കുന്നത്.
കിഴക്കേക്കോട്ട നവീകരിക്കുന്നതിന് ഒരു പദ്ധതിയും മറ്റ് നാല് കവാടങ്ങൾക്കായി മറ്റൊരു പദ്ധതിയുമാണുള്ളത്. ഇവ രണ്ടിൻ്റെയും കരാറുകൾ നൽകിക്കഴിഞ്ഞു. മഴ മാറിയാൽ ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കിഴക്കേക്കോട്ട ഭാഗത്തെ കവാടമാണ് ഏറ്റവും വലുത്. പ്രധാന കവാടവും അകത്ത് മുറികളും ഇരുവശത്തും ഗോപുരങ്ങളും ഉണ്ട്. ഇതിന്റെ നവീകരണത്തിനായി 75 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കോട്ടയുടെ പുറംഭാഗത്ത് കേടുപാടുപറ്റിയ ഇടങ്ങളിൽ കുമ്മായംതേയ്ക്കുക. മേൽക്കൂരയിലെ കേടുപാടുപറ്റിയ തടികളും ഓടുകളും മാറ്റുക, കെട്ടുകൾ ബലപ്പെടുത്തുക തുടങ്ങിയവയാണ് നടത്തുന്നത്. പരമ്പരാഗത രീതിയിൽ കുമ്മായക്കല്ലുകളടക്കമുള്ളവ തന്നെയാണ് നവീകരണത്തിന് ഉപയോഗിക്കുന്നത്.
പടിഞ്ഞാറേക്കോട്ട സിംഹക്കോട്ട, തെക്കേക്കോട്ട, ആഴിക്കോട്ട എന്നീ കോട്ടവാതിലുകളുടെ സംരക്ഷണത്തിനായി 62 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
ഒരു വർഷമായി പടിഞ്ഞാറേക്കോട്ടയുടെ ഭാഗങ്ങൾ അടർന്നുവീണുകൊണ്ടിരിക്കുകയാണ്. മറ്റ് കോട്ടവതിലുകളിലും കേടുപാടുകളുണ്ട്.
അസംസ്കൃത വസ്‌തുക്കൾ കിട്ടാനില്ല
പഴയ ശൈലിയിലുള്ള നിർമാണപ്രവർത്തനത്തിനു വേണ്ടിയുള്ള അസംസ്കൃത വസ്തുക്കൾ കിട്ടാത്തതാണ് പുനരുദ്ധാരണത്തിന് തടസ്സമാകുന്നതെന്ന് പുരാവസ്തു വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഈ ജോലിക്ക് ആദ്യം ടെൻഡർ ക്ഷണിച്ചപ്പോൾ എടുക്കാൻ കരാറുകാരുണ്ടായിരുന്നില്ല. കുമ്മായക്കല്ലുകളാണ് പ്രധാന അസംസ്കൃത വസ്തു. കൂടാതെ നദികളിൽ നിന്നുള്ള മണൽ, കുമ്മായക്കൂട്ടിനുള്ള മറ്റ് വസ്തുക്കൾ എന്നിവ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണെത്തിക്കുന്നത്. എന്നാൽ, ഇവ ലഭിക്കാൻ പലപ്പോഴും നിരവധി തടസ്സങ്ങളുണ്ട്. കൂടാതെ ഈ ശൈലിയിലുള്ള നിർമാണജോലികൾ അറിയുന്ന ജോലിക്കാരും കുറവാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group