
? കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌ത നടപടി നിയമപരമായി ശരിയാണോ?
= ഭാരതാംബയുടെ ചിത്രം വെച്ചത് മതപരമല്ലെന്നും ചടങ്ങ് തടയരുതെന്നും രജിസ്ട്രാറോട് പറഞ്ഞിരുന്നതാണ്. എന്നിട്ടും അനുസരിച്ചില്ല. ഗവർണർ വേദിയിലുള്ളപ്പോൾ ദേശീയഗാനം ചൊല്ലുന്നതിനിടയിലാണ് എന്നെ അറിയിക്കാതെ രജിസ്ട്രാർ പരിപാടി റദ്ദുചെയ്തത്. അത് ഗവർണറോടു കാട്ടിയ അനാദരമാണ്. ഇതിനെതിരേയാണ് സസ്പെൻഷൻ നടപടി.
? രാജ്ഭവന്റെ പ്രതികരണം എന്തായിരുന്നു?
= രജിസ്ട്രാർ അയച്ച ഇ-മെയിൽ സന്ദേശത്തിന് രാജ്ഭവൻ എന്നോട് വിശദീകരണം ചോദിച്ചു. ഇതേക്കുറിച്ച് രജിസ്ട്രാറോട് വിശദീകരണം ചോദിച്ചപ്പോൾ മതപരമായ ചിഹ്നംവെച്ചതിനാലാണെന്ന് മറുപടി തന്നു. മതപരമായ ചിഹ്നം എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി തന്നില്ല. എല്ലാം പറഞ്ഞതാണല്ലോ, പുതുതായി ഒന്നും പറയാനില്ലെന്നാണ് രജിസ്ട്രാർ തന്ന മറുപടി.
? രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞിരുന്നല്ലോ?
= സിൻഡിക്കേറ്റിനും സെനറ്റിനും അക്കാദമിക് കൗൺസിലിനും യോഗംകൂടുമ്പോൾ മാത്രമേ അധികാരമുള്ളൂ, വിസിക്ക് യോഗമില്ലാത്ത സമയത്തും എപ്പോഴും അധികാരമുണ്ട്. തീരുമാനമെടുത്തശേഷം സമിതികളോട് റിപ്പോർട്ട് ചെയ്താൽമതി.
? ഗവർണർ ഈ വിഷയത്തിൽ നേരിട്ട് സംസാരിച്ചിരുന്നോ?
= ഇല്ല. രാജ്‌വേൻ ഇ-മെയിൽവഴി വിശദീകരണം ചോദിച്ചു.
? : താങ്കൾ രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശനമുണ്ടല്ലോ?
= എനിക്ക് രാഷ്ട്രീയമില്ല. പഠിക്കുന്നകാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആളാണു ഞാൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group