
മലപ്പുറം: സ്‌കൂൾ പരിസരങ്ങളിലെ അക്രമങ്ങൾ, അനധികൃത വാഹന
ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായി ഓപ്പറേഷൻ ലാസ്റ്റ് ബെൽ എന്ന പേരിൽ പ്രത്യേക പരിശോധനയുമായി ജില്ലാ പോലീസ്. സ്‌കൂൾ വിട്ടതിന് ശേഷം വിദ്യാർഥികൾ ബസ്സ്റ്റാൻഡ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അക്രമാസക്തമാവുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടത്.
ഇതുവരേ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 50 പേർക്കെതിരേ കേസെടുത്തു. ഇതിൽ 36 കേസുകളും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് രക്ഷിതാക്കൾക്ക് എതിരേ എടുത്ത കേസുകളാണ്.
വിവിധ സ്റ്റേഷനുകളിലായി 200 വാഹനങ്ങൾ പിടിച്ചെടുത്തു. ഹൈസ്കൂൾ മുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർഥികളാണ് പരിശോധനയിൽ പോലീസ് പിടിയിലായത്. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിനുമായി 14 വിദ്യാർഥികൾക്കെതിരേയും കേസുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകിയ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് കേസ് രജിസ്റ്റർ வெண்னை.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group