
പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതിയെ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി, 'ഹരിത ഡെസ്റ്റിനേഷൻ' പദവിയിലേക്ക് ഉയർത്താൻ ജില്ലാഭരണകൂടം ഒരുങ്ങുന്നു. ഒക്ടോബർ രണ്ടുമുതൽ ഇവിടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തും..
മലയോര ടൂറിസംകേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കളക്‌ടറേറ്റ് ചേംബറിൽച്ചേർന്ന യോഗത്തിലാണ് കളക്‌ടർ ജി. പ്രിയങ്ക ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കർമപദ്ധതി തയ്യാറാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. നെല്ലിയാമ്പതി ഹിൽസ്റ്റേഷനുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിവിധ വകുപ്പുകൾ, അസോസിയേഷനുകൾ, സന്നദ്ധസംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഉപസമിതി രൂപവത്കരിക്കും.
തദ്ദേശവകുപ്പ് ജോയിൻറ് ഡയറക്‌ടർ സജിതോമസ്, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ജി. വരുൺ, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, വിവിധവകുപ്പ് ഉദ്യോഗസ്ഥർ, പ്ലാന്റേ്റേഷൻ ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് വ്യാപാരിസംഘടനാ പ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
നിരോധിക്കുന്നവ
അഞ്ചുലിറ്ററിൽത്താഴെയുള്ള വെള്ളക്കുപ്പികൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, കമ്പോസ്റ്റ് ചെയ്ത് ഉപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബാഗുകൾ, പ്ലാസ്റ്റിക് സാഷെകൾ, വിനൈൽ അസറ്റേറ്റ്, മാലിക് ആസിഡ്, വിനൈൽ ക്ലോറൈഡ് കോപോളിമർ എന്നിവയടങ്ങിയ സ്റ്റോറേജ് ഐറ്റംസ്, നോൺ വുവൺ കാരിബാഗുകൾ, ലാമിനേറ്റ് ചെയ്‌ത ബേക്കറി ബോക്‌സുകൾ, രണ്ട് ലിറ്ററിൽത്താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group