
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാജോർജ് ഉണ്ടെന്നറിഞ്ഞ് ബിജെപി പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത് സംഘർഷാന്തരിക്ഷം സൃഷ്ടിച്ചു.
വലിയ പോലീസ് സന്നാഹവും എത്തിയിരുന്നു. ചികിത്സയിലുള്ള മന്ത്രിയെ കാണാനെത്തിയ മന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചിറങ്ങിയപ്പോൾ ബിജെപി നേതാക്കളുടെ അടുത്തെത്തി കുശലം പറയാൻ ശ്രമിച്ചു. ആശുപത്രിയിലെ പരാതികൾ പറയാൻ പ്രവർത്തകർ ശ്രമിച്ചതോടെ മന്ത്രി പിൻമാറി.
ഇതോടെയാണ് സംഘർഷാന്തരീക്ഷമുണ്ടായത്. ഇടതു പ്രവർത്തകരും സംഘടിച്ചതോടെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
മന്ത്രി വീണാജോർജിൻ്റെ ആരോഗ്യസ്ഥിതി അറിയണമെന്നും മോശമാണെങ്കിൽ പ്രതിഷേധം ഉപേക്ഷിക്കാമെന്നുമുള്ള സമരക്കാരുടെ ആവശ്യം പോലീസ് സമ്മതിച്ചു.
തുടർന്നു മന്ത്രിയെ സന്ദർശിച്ച് ആരോഗ്യനില ബോധ്യപ്പെട്ട മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര സമരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. രാത്രി 9.40-ഓടെ മന്ത്രി ആശുപത്രിയിൽനിന്ന് തിരുവനന്തപുരത്തേക്കു തിരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group