പോത്തൻകോട്ട് തെരുവുനായയുടെ ആക്രമണം: ഇരുപതോളംപേർക്ക് കടിയേറ്റു

പോത്തൻകോട്ട് തെരുവുനായയുടെ ആക്രമണം: ഇരുപതോളംപേർക്ക് കടിയേറ്റു
പോത്തൻകോട്ട് തെരുവുനായയുടെ ആക്രമണം: ഇരുപതോളംപേർക്ക് കടിയേറ്റു
Share  
2025 Jul 04, 08:32 AM
MANNAN

പോത്തൻകോട് : ബുധനാഴ്‌ച രാത്രി പോത്തൻകോട് ജങ്ഷനിൽ

തെരുവുനായയുടെ ആക്രമണത്തിൽ 20-ഓളം പേർക്ക് കടിയേറ്റു. സന്ധ്യയ്ക്ക് ഏഴുമണിയോടെ പോത്തൻകോട് ജങ്ഷനിൽനിന്ന് തുടങ്ങിയ ആക്രമണം ഒന്നരക്കിലോമീറ്റർ അകലെയുള്ള പുലന്തറവരെ തുടർന്നു. നായയെ തെരുവുനായകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ കാവ ടീം വ്യാഴാഴ്ച്‌ച ശാന്തിഗിരി ആശ്രമത്തിനു സമീപം ആനന്ദപുരത്തുനിന്ന് പിടികൂടി. വ്യാഴാഴ്ച രാവിലെ ഈ ഭാഗത്ത് രണ്ടു പേർക്ക് കടിയേറ്റിരുന്നു. തുടർന്ന് മാണിക്കൽ പഞ്ചായത്തംഗം സഹീറത്ത് ബീവി വിളിച്ചറിയച്ചാണ് കാവ ടീം എത്തി നായയെ പിടികൂടിയത്. നായയ്ക്കു പേവിഷബാധയുണ്ടോ എന്നു പരിശോധനയ്ക്കുശേഷമേ അറിയാനാകൂ. ബുധനാഴ്‌ച രാത്രി പോത്തൻകോട് ജങ്ഷൻ, മേലെ മുക്ക് ജങ്ഷൻ, പുലന്തറ ജങ്ഷൻ എന്നിവിടങ്ങളിൽ നിന്നവർക്കാണ് നായയുടെ കടിയേറ്റത്. ഇതുവഴി ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്തവർക്കും കടിയേറ്റു. ഇവരിൽ മൂന്ന് സ്ത്രീകളും ഒൻപതു മറുനാടൻ തൊഴിലാളികളും ഉൾപ്പെടുന്നു.


പോത്തൻകോട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് നായ മേലേമുക്കുവഴി പുലന്തറ ശാന്തിഗിരി ഭാഗത്തേക്കാണ് ഓടിയത്. എല്ലാവരുടെയും കാലിലാണ് കടിയേറ്റത്. കീഴായിക്കോണം ഫയർസ്റ്റേഷനിലെ ജീവനക്കാരി ബീന, മകളെ സ്കൂ‌ളിൽനിന്നു വിളിക്കാനായി രാത്രി ഏഴുമണിയോടെ പോത്തൻകോട് എത്തിയപ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കാലിൽ കടിയേറ്റ ബീന ജനറൽ ആശുപത്രിയിൽ ചികിത്സതേടി. നാഷണൽ ലാബിൽനിന്ന് വീട്ടിലേക്കുപോകാൻ പുറത്തിറങ്ങിയപ്പോഴാണ് ചാത്തൻപാട് സ്വദേശിനി മിനിക്ക് കാലിൽ കടിയേറ്റത്. മറ്റെല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സതേടിയത്.


സംഭവം അറിഞ്ഞ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. അനിൽകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി കടിയേറ്റവരുടെ ചികിത്സയ്ക്കായി വേണ്ട സഹായങ്ങൾ ചെയ്‌തു. റോഡിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന മറ്റു നായകൾക്ക് കടിയേറ്റിട്ടുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ.


തോന്നയ്ക്കലിൽ ആറാം ക്ലാസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു


പോത്തൻകോട്: തെരുവുനായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാർഥിനിക്കു പരിക്ക്. തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ശാസ്തവട്ടം സ്വദേശിനി ആദിയ(12)യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച‌ രാവിലെ ഏഴരമണിക്കാണ് സംഭവം.


സ്കൂ‌ൾ ബസിൽ വന്നിറങ്ങിയ വിദ്യാർഥിനിയുടെ കാലിൽ തെരുവുനായ കടിക്കുകയായിരുന്നു. പരിക്കേറ്റ ആദിയയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ തേടി. തെരുവുനായയെ പിടികൂടാൻ കഴിഞ്ഞില്ല. വിഷ്ണുമംഗലം ഭാഗത്തേക്കു തെരുവുനായ ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2