
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചതിനെത്തുടർന്ന് മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ വസതിയിലേക്കു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
മുന്നറിയിപ്പ് നൽകാതെ പ്രതിഷേധക്കാരെത്തിയപ്പോൾ മന്ത്രിയുടെ വസതിക്കു മുന്നിൽ കുറച്ച് പോലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോലീസ് ബാരിക്കേഡ് തീർത്ത് തടയാൻ ശ്രമിച്ചെങ്കിലും മറ്റൊരു വഴിയിലൂടെ പ്രവർത്തകർ വസതിയുടെ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിച്ച പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനക്‌സിലെ മന്ത്രിയുടെ ഓഫീസിലേക്കു തള്ളിക്കയറാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. സമരക്കാരെ പോലീസ് ബലംപ്രയോഗിച്ച് തടഞ്ഞു.
ജില്ലാ പ്രസിഡന്റ് സജീർ നേമം, സംസ്ഥാന ജനറൽ സെക്രട്ടറി വീണാ നായർ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് രണ്ടുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. ഡിഎംഒ ഓഫീസിലേക്കു ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.
യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്റ് ഹാരിസ് കരമന അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ, ട്രഷറർ ഷാൻ ബീമാപള്ളി, ഡി. നൗഷാദ്, സിദ്ദിഖ് വിഴിഞ്ഞം തുടങ്ങിയവരും പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group