എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം
എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം
Share  
2025 Jul 04, 08:30 AM
MANNAN

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറെ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം. പ്രതിഷേധ പ്രകടനവുമായിയെത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡുകൾവെച്ച് തടഞ്ഞു.


ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ഇവർക്കുനേരേ രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ചില പ്രവർത്തകർ ബാരിക്കേഡുകൾ പാടിക്കടന്നതോടെ പോലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. രാജ്‌ഭവൻ പ്രധാന കവാടം ലക്ഷ്യംവെച്ച് നീങ്ങിയ പ്രവർത്തകരെ പോലീസ് ബസുകൾ കുറുകെയിട്ട് വീണ്ടും തടഞ്ഞു.


തുടർന്ന് സമരക്കാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.കെ.ആദർശ് ധർണ ഉദ്ഘാടനം ചെയ്‌തു. ആർഎസ്എസിൻ്റെ നിർദേശപ്രകാരം ഭരണഘടനാ മൂല്യങ്ങളെ തകർക്കാൻ ഗവർണറും വൈസ് ചാൻസലറും ചേർന്ന് ശ്രമിക്കുന്നുവെന്ന് ആദർശ് ആരോപിച്ചു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം.എ.നന്ദൻ, ജില്ലാ പ്രസിഡന്റ് അവിനാശ്, സംസ്ഥാന കമ്മിറ്റിയംഗം അനന്തു, ആശിഷ്, ഭാഗ്യമുരളി എന്നിവരും സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2