
കോളേജ് സ്റ്റുഡന്റ്സ്യൂണിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു
പോത്തന്‍കോട് : ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യസര്‍വകലാശാലയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയികളായവര്‍ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്‍ ഭാരവാഹികളായി ചുമതലയേറ്റു.
ഡോക്ടേഴ്സ് ദിനത്തില്‍ ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി.ഹരിഹരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ലോഗേശ്വരന്‍. എം.കെ യാണ് ചെയര്‍മാന്‍. ധര്‍മ്മദുരൈ.പി , എസ്. നന്ദന കൃഷ്ണ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാര്‍.
എ.എന്‍.നാഗനന്ദിനി ജനറല്‍ സെക്രട്ടറിയായും ലക്ഷ്മി രാമചന്ദ്രന്‍ ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.
എ.ഫാത്തിമ സുഹറയാണ് യൂണിവേഴ്സ്റ്റി യൂണിയന്‍ കൌണ്‍സിലര്‍. എ.എസ്.അഖില (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), ആര്‍.എസ്. ഗീതു (സ്പോര്‍ട്സ് സെക്രട്ടറി), എം. അമൃത(മാഗസിന്‍ എഡിറ്റര്‍) എന്നിവരാണ് മറ്റു ചുമതലക്കാര്‍. വിദ്യാര്‍ത്ഥി പ്രതിനിധികളായി എസ്. വിശ്വവര്‍ഷിണി, കെ.എന്‍. കാവ്യ, കെ.വിഷ്ണുപ്രിയ, മാനസ. എസ്. കുമാര്‍ എന്നിവരും പുതിയ യൂണിയന്‍ കൗണ്‍സിലില്‍ അംഗങ്ങളാണ്. യൂണിയന്റെ സ്റ്റാഫ് അഡ്വൈസറായി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കലൈശെല്‍വി ബാലകൃഷ്ണനെ പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ. സൌന്ദരരാജന്‍ ചുമതലപ്പെടുത്തി.
ഫോട്ടോ : ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ പുതുതായി ചുമതലയേറ്റ സ്റ്റുഡന്‍സ് യൂണിയന്‍ ഭാരവാഹികള്‍ പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ.സൌന്ദരാജനൊപ്പം. തെരഞ്ഞെടുപ്പ് ഓഫീസര്‍ ഷീജ.എന്‍, സ്റ്റാഫ് അഡ്വൈസര്‍ ഡോ. കലൈശെല്‍വി ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group