
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി ചൂണ്ടിക്കാട്ടി
സാമൂഹികമാധ്യമകുറിപ്പിട്ട മെഡിക്കൽകോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരേ കടുത്തനടപടിക്ക് സാധ്യതയില്ല. സർവീസ് ചട്ടലംഘനം കാണിച്ച് വകുപ്പുതലത്തിൽ താക്കിത് പരിഗണനയിലാണ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറും ഹാരിസിന്റെ തുറന്നുപറച്ചിലിനെ തള്ളിയ സാഹചര്യത്തിലാണിത്. നടപടിയെ ഭയക്കുന്നില്ലെന്ന നിലപാടിലാണ് ഡോ. ഹാരിസ്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ഡോക്‌ടറുടെ നടപടിയെ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഇതോടെ ഡോ. ഹാരിസിനോട് അനകൂലനിലപാടെടുത്ത ആരോഗ്യമന്ത്രി വീണാ ജോർജ് പിൻവലിഞ്ഞു.
മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നതിലൂടെ സാമൂഹികമാധ്യമങ്ങളിൽ ഡോ. ഹാരിസിന് വൻ പിന്തുണ ലഭിച്ചിരുന്നു. അതിനാൽ ശിക്ഷാനടപടിയിലേക്ക് പോയാൽ ജനവികാരം സർക്കാരിനെതിരാക്കുമെന്ന് കരുതുന്നുണ്ട്. മെഡിക്കൽ കോളേജ് അധ്യാപക സംഘടന പ്രതിഷേധ നടപടികളിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group