
പാലക്കാട് കെഎസ്ആർടിസി ബസ് വഴിയിൽ പണിമുടക്കിയാൽ മറ്റൊരുവാഹനം വരുന്നതുവരെ കാത്തുനിൽക്കേണ്ടതില്ല. യന്ത്രത്തകരാറുമൂലം വഴിയിൽക്കുടുങ്ങുന്ന കെഎസ്ആർടിസി ബസുകളെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന റാപ്പിഡ് റിപ്പയർ ടീം (ആർആർടി) പാലക്കാട് കെഎസ്ആർടിസി ഡിപ്പോ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ ടയർ, സ്പെയർപാർട്‌സ് എന്നിവ സഹിതമാണ് ജീവനക്കാർ സ്ഥലത്തെത്തുക. സംഘത്തിന് മിനിവാനും സജ്ജമാണ്.
വിവിധ ജില്ലകളിലായി പത്തിടങ്ങളിലാണ് ആർആർടിയെ നിയോഗിച്ചിട്ടുള്ളത്. രാത്രികാലങ്ങളിലും അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന പാലക്കാട്ടും ആദ്യഘട്ടത്തിൽ സംഘത്തെ അനുവദിക്കയായിരുന്നു. രാവിലെയും രാത്രിയിലും ജീവനക്കാർ രണ്ടുസംഘമായി തിരിഞ്ഞാണ് പ്രവർത്തനം. സർവീസ് നടത്തുന്നതിനിടെ യന്ത്രത്തകരാറുണ്ടായാൽ ബസ് ഡ്രൈവർക്കോ കണ്ടക്ടർക്കോ ആർആർടി സംഘത്തെ വിളിക്കാം.
പാലക്കാട് ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന ബസുകൾ സംസ്ഥാനത്തിന് പുറത്താണെങ്കിലും ഈ സേവനം ലഭിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം പാലക്കാട്ടുനിന്ന് സർവീസുകൾ നടത്തുന്നതിനാൽ മിനി ആർആർടി സംവിധാനം ഉപകാരപ്രദമാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.
സർവീസുകൾ മുടങ്ങുന്നില്ല
മുൻപ് വലിയ വർക്ഷോപ്പ് വാനുകളുണ്ടായിരുന്നത് നിശ്ചിത സ്ഥലത്തെത്താൻ മണിക്കൂറുകൾ വേണ്ടിവന്നിരുന്നു. റോഡിൽ ഗതാഗതക്കുരുക്കുണ്ടെങ്കിൽ സമയദൈർഘ്യം കൂടും. ഇപ്പോൾ അനുവദിച്ചിരിക്കുന്നത് മിനിവാനായതിനാൽ സംഭവസ്ഥലത്ത് എത്തിപ്പെടാൻ എളുപ്പമാണ്."
എം. സുനിൽ, കെഎസ്ആർടിസി പാലക്കാട് ഡിപ്പോ എൻജിനീയർ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group