ശബരി ഗ്രീൻഫീൽഡ് വിമാനത്താവളം; പദ്ധതിപ്രദേശത്ത് റവന്യൂവകുപ്പിന്റെ പരിശോധന

ശബരി ഗ്രീൻഫീൽഡ് വിമാനത്താവളം; പദ്ധതിപ്രദേശത്ത് റവന്യൂവകുപ്പിന്റെ പരിശോധന
ശബരി ഗ്രീൻഫീൽഡ് വിമാനത്താവളം; പദ്ധതിപ്രദേശത്ത് റവന്യൂവകുപ്പിന്റെ പരിശോധന
Share  
2025 Jul 03, 09:21 AM
MANNAN

എരുമേലി നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താളപദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ റവന്യൂവകുപ്പിൻ്റെ പരിശോധന. പദ്ധതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലും റൺവേക്കായി ഏറ്റെടുക്കുന്ന എരുമേലി, മണിമല പഞ്ചായത്തുകളിലെ സ്വകാര്യഭൂമിയുമാണ് പരിശോധിക്കുന്നത്.


ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ സംബന്ധിച്ച് ഏജൻസി തയ്യാറാക്കിയ സ്കെച്ചനുസരിച്ച് അതിരടയാളങ്ങൾ കൃത്യമാക്കുന്ന പ്രവൃത്തി ബുധനാഴ്ച തുടങ്ങി. ഇതുപൂർത്തിയായ ശേഷമേ ഏറ്റെടുക്കേണ്ട ഓരോ സ്ഥലങ്ങളും സർവേ നമ്പർ പ്രകാരം അളന്നുതിരിക്കൂ. ആദ്യഘട്ടമായി മണിമല പഞ്ചായത്തിലെ ചാരുവേലിയിൽ റൺവേയുടെ ഭാഗമായ പ്രദേശത്താണ് ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി തിട്ടപ്പെടുത്തുന്നത്.


ഇതിനുശേഷം എരുമേലി തെക്ക് വില്ലേജിൽ ചെറുവള്ളി എസ്റ്റേറ്റും റൺവേക്കായി ഏറ്റെടുക്കുന്ന ജനവാസമേഖലയിലെ സ്ഥലങ്ങളിലും അതിരുകൾ കൃത്യമാക്കി സർവേ നമ്പർ പ്രകാരം അളന്നുതിരിക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാലുമാസംകൊണ്ട് സർവേ നടപടികൾ പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.


ജില്ലാ സർവേയർ ശ്രീലേഖ, കരാറടിസ്ഥാനത്തിൽ അഞ്ചു സർവേയർ എന്നിവരാണ് സർവേക്കുള്ളത്. രണ്ടു സർവേയർമാരെക്കൂടി ഉടൻ നിയോഗിക്കും.


പദ്ധതിക്കായി ഏറ്റെടുക്കേണ്ടത് 2570 ഏക്കർ ഭൂമി. ഇതിൽ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ്. സമീപമുള്ള 307-ഏക്കർ ജനവാസമേഖലയാണ് റൺവേക്കായി കണ്ടെത്തിയിയത്. എരുമേലി, മണിമല പഞ്ചായത്തുകളിലെ ജനവാസമേഖലയാണിവിടം.


ക്യാമ്പ് ഓഫീസ് തീരുമാനമായില്ല


സർവേ നടപടികൾക്കായി പ്രത്യേക ക്യാമ്പ് ഓഫീസ് തീരുമാനമായില്ല. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ നിശ്ചയിച്ച അതിർത്തി പരിശോധിച്ചതിനുശേഷം ഓരുത്തരുടെയും ഭൂമി സബ്‌ഡിവിഷൻചെയ്ത‌് രേഖകൾ തയ്യാറാക്കും.


നിലവിൽ ക്യാമ്പ് ഓഫീസ് തുറക്കാൻ തീരുമാനമായിട്ടില്ല. യാത്രാസൗകര്യത്തിനായി ഒരുവാഹനംകൂടി ലഭ്യമാക്കുമെന്നാണ് വിവരം.


സർവേക്കുശേഷം സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് മുമ്പായി 19(1) വിജ്ഞാപനമുണ്ടാവും.


ഇതിനുശേഷം ഭൂവുടമകളുടെ അഭിപ്രായം കേൾക്കും. ഉടമകൾ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. ഇതിനായി തദ്ദേശീയമായി ഓഫീസ് ഒരുക്കുന്നകാര്യം പരിഗണനയിലുണ്ട്. തിട്ടപ്പെടുത്തിയതിൽ പൂർണമായി ഏറ്റെടുക്കുന്ന വസ്‌തുക്കളുടെ ആധാരം റവന്യൂ വകുപ്പ് ഓഫീസിൽ സൂക്ഷിക്കും.


വസ്തുവിൽ ഏറ്റെടുക്കുന്നത് കഴിഞ്ഞു ഭൂമിയുണ്ടെങ്കിൽ ഏറ്റടുത്ത ഭൂമിയുടെ അളവ് ആധാരത്തിൽ കുറവുചെയ്‌ത്‌ ഉടമകൾക്ക് ആധാരം തിരികെ നൽകും. ഉടമയ്ക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെയ്ക്കും.


അതിര് കൃത്യമാക്കും


ബുധനാഴ്‌ച നോക്കിയത് ചാരുവേലിയിൽ റൺവേക്കുശേഷം 450 മീറ്റർ ലൈറ്റ് പോയിന്റ് വരുന്നഭാഗമാണ്. മറുസൈഡിൽ 900 മീറ്റർ ലൈറ്റ് പോയിൻ്റ് വരും. മുക്കട റോഡിൽനിന്നാവും റൺവേയുടെ പ്രവേശനഭാഗം. അവസാനഭാഗം ഓരുങ്കൽക്കടവിനുസമീപം ചക്കാലയ്ക്കൽ പുരയിടമാണ്. ഇവിടമാണ് ടേക്കോഫ് പോയിൻ്റിനുശേഷം സിഗനൽ ലൈറ്റ് വരുന്നയിടം,

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2