ആശുപത്രികളിൽ പനിത്തിരക്ക്

ആശുപത്രികളിൽ പനിത്തിരക്ക്
ആശുപത്രികളിൽ പനിത്തിരക്ക്
Share  
2025 Jul 02, 08:53 AM
MANNAN

കാളികാവ് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ തിങ്കളാഴ്ച ചികിത്സ തേടിയത് 800 പേർ


കാളികാവ്: മഴ ശക്തി പ്രാപിച്ചതോടെ മലയോര ഗ്രാമങ്ങളിൽ പനി പടരുന്നു.

തോട്ടം മേഖലയോടു ചേർന്നുള്ള കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട് തുടങ്ങിയ പഞ്ചായത്തുകളിലാണ് പനി വ്യാപിച്ചത്. ചികിത്സ തേടിയെത്തുന്നവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്.


പനി പടർന്നതിനാൽ വിദ്യാലയങ്ങളിലെ ഹാജർ നിലയിൽ വലിയ കുറവുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വ്യാപനം തടയാൻ കഴിഞ്ഞിട്ടില്ല.


കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രമാണ് മലയോരത്തെ പ്രധാന ആശുപത്രി. ഇവിടെ തിങ്കളാഴ്ച്‌ച 800 പേർ ചികിത്സ തേടി. നോട്ടം മേഖലയോടു ചേർന്നുള്ള ഭാഗങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. മഴക്കാലത്ത് ശുദ്ധജലസ്രോതസ്സുകൾ മലിനമാകാനുള്ള സാധ്യത കൂടുതലാണ്. ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലയോരത്ത് ഡെങ്കിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നതു തടയാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നും അധികൃതർ പറഞ്ഞു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2