
കൊച്ചി: അടിയന്തരാവസ്ഥ അർധ ഫാസിസമായിരുന്നുവെന്നും ലോകമിപ്പോൾ നവ ഫാസിസത്തിൻ്റെ വഴിയിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ ഫാസിസം പിടിമുറുക്കുന്നത് നാം തിരിച്ചറിയണം. ഇന്ത്യയിൽ സ്വത ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കാനും ഫെഡറലിസം ഇല്ലാതാക്കാനുമുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. അമേരിക്കയിലും സമാനമായ നീക്കങ്ങളുണ്ട്. ഇന്ത്യയിൽ ജുഡീഷ്യറിയെപ്പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയുണ്ട്. സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തടയുന്നത് ഫെഡറലിസത്തിൻ്റെ ലംഘനമാണ്. ഭരണഘടനയ്ക്കു പകരം മനുസ്മൃതി സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നു. ഇതിൻ്റെ ഭാഗമായാണ് ആമുഖത്തിൽ നിന്ന് മതനിരപേക്ഷതയും സോഷ്യലിസവും ഒഴിവാക്കണമെന്ന ബിജെപി-ആർഎസ്എസ് നേതാക്കളുടെ ആഹ്വാനമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
എഐഎൽയൂ ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റ് എം. ശശീന്ദ്രൻ അധ്യക്ഷനായി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട അഡു, തോമസ് എബ്രഹാമിനെ ആദരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്. അരുൺകുമാർ, എഐഎൽയു സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ്, ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി സി.എം. നാമ്പർ, ലന്ത ടി. തങ്കപ്പൻ, സി.എം. സുരേഷ് ബാബു, വി. സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.
ചൊവ്വാഴ്ച രാവിലെ നടന്ന മാധ്യമപ്രദർശനം അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്‌തു. അശോക് എം. ചെറിയാൻ അധ്യക്ഷനായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group