കണ്ണനല്ലൂർ ജങ്ഷൻ വികസനത്തിന് കിഫ്ബി അനുമതി; ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും

കണ്ണനല്ലൂർ ജങ്ഷൻ വികസനത്തിന് കിഫ്ബി അനുമതി; ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും
കണ്ണനല്ലൂർ ജങ്ഷൻ വികസനത്തിന് കിഫ്ബി അനുമതി; ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും
Share  
2025 Jul 02, 08:48 AM
MANNAN

മൊത്തം തുക 50.19 കോടി


നാലുവരിപ്പാതയിൽ നിർമാണ രൂപകല്പന


നഷ്ടപരിഹാരത്തുക 33 കോടി രൂപ


കൊല്ലം: കണ്ണനല്ലൂർ ജങ്ഷനിൽ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനുള്ള പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം. മൊത്തം 50.19 കോടി രൂപ ചെലവിൽ നാലുവരിപ്പാതയായി ജങ്ഷൻ വികസിപ്പിക്കുന്നതിന് കിഫ്ബിബോർഡ് അനുമതി നൽകി. കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്‌ബി), കിഫ്ബി കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ ഏജൻസികളുടെ സഹകരണത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. നാലു വഴികളായ കൊല്ലം, കുണ്ടറ, കൊട്ടിയം, ആയൂർ റൂട്ടുകളിലെ വാഹനങ്ങളുടെ കനത്ത ഒഴുക്കാണ് ജങ്ഷനിൽ നിരന്തര ഗതാഗതസ്‌തംഭനത്തിന് കാരണമാകാറുള്ളത്. ഈ കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ നാലു ദിശയിലേക്കും 250 മുതൽ 330 മീറ്റർ വരെയുള്ള റോഡ് ഭാഗങ്ങൾ 18 മുതൽ 20 മീറ്റർ വീതിയിൽ വികസിപ്പിക്കും. ട്രാഫിക് ഐലൻഡും മീഡിയനും ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയിലുണ്ട്.


കുണ്ടറ-250 മീറ്റർ, കൊട്ടിയം 295 മീറ്റർ, കൊല്ലം-290 മീറ്റർ, ആയൂർ-330 മീറ്റർ എന്നിങ്ങനെ മൊത്തം 1.4 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് നവീകരിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ കെആർഎഫ്ബിയുടെ നേതൃത്വത്തിൽ തയ്യാറായിട്ടുണ്ടെന്ന് എക്സ‌ിക്യുട്ടീവ് എൻജിനിയർ പി.ആർ. നിശ പറഞ്ഞു.


പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങൾക്കും 2013-ലെ നിയമം അനുസരിച്ച് 33 കോടി രൂപയുടെ നഷ്ട‌പരിഹാരവും വിതരണം ചെയ്തു‌. ഇപ്പോൾ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ (എംഎസ്ടിസി) വഴി പൊളിക്കേണ്ട കെട്ടിടങ്ങൾക്കായി ഇ-ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.


ഭൂമി കൈമാറിയതിനുശേഷം ടെൻഡർ ക്ഷണിച്ച് നിർമാണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ കണ്ണനല്ലൂരിൻ്റെ ഗതാഗതപ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2