തൂവൽമലയിലേക്ക് ട്രെക്കിങ്ങുമായി വനംവകുപ്പ്

തൂവൽമലയിലേക്ക് ട്രെക്കിങ്ങുമായി വനംവകുപ്പ്
തൂവൽമലയിലേക്ക് ട്രെക്കിങ്ങുമായി വനംവകുപ്പ്
Share  
2025 Jul 02, 08:47 AM
MANNAN

തെന്മല: മലമുകളിൽ നോക്കത്താദൂരത്ത് പച്ചപ്പും മുട്ടൊപ്പം പുൽത്തകിടിയുംകൊണ്ട് ഏവരെയും ആകർഷിക്കുന്ന അച്ഛൻകോവിൽ തൂവൽമലയിലേക്ക് ഒരുയാത്രപോയാലോ...? വനംവകുപ്പിൻ്റെ നേതൃത്വത്തിൽ മലയിലേക്ക് അടുത്ത ആഴ്‌ചയോടെ ട്രെക്കിങ് തുടങ്ങും.


ഇതിനു മുന്നോടിയായി, വനമഹോത്സവത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച്‌ച മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള ട്രക്കിങ്ങും സെമിനാറും നടത്തുന്നുണ്ട്. ഡിഎഫ്‌ഒ അനീഷിൻ്റെ നേതൃത്വത്തിലാണ് ആദ്യഘട്ടയാത്ര സംഘടിപ്പിക്കുന്നത്.


ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ കോട്ടവാസൽ വനംവകുപ്പ് ചെക്പോസ്റ്റിനു മുകൾഭാഗത്താണ് കേരളത്തിൻ്റെയും തമിഴ്‌നാടിന്റെയും ദൂരക്കാഴ്ചകൾ ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തൂവൽമല, പ്രദേശം വിനോദസഞ്ചാരമേഖലയായി ഉയർത്തേണ്ടതിന്റെ പ്രാധാന്യം 'മാതൃഭൂമി' നേരത്തെ വാർത്തയാക്കിയിരുന്നു.


2023-ൽ തൂവൽമല വഴി ട്രെക്കിങ്ങിനുപോയ വിദ്യാർഥിസംഘം കാട്ടിനുള്ളിൽ കുടുങ്ങിയ സംഭവമുണ്ടായിരുന്നു. മലയുടെ ഒരുഭാഗത്തെ ആകർഷകമായ വെള്ളച്ചാട്ടമുൾപ്പെടെ കണ്ടുമടങ്ങുന്നതിനിടെ വഴിയിൽ രണ്ടിടത്ത് കാട്ടാനയെ കണ്ടതോടെ മറ്റൊരു വഴിയിലൂടെ പോകാൻ ശ്രമിച്ചപ്പോൾ ഇവർ കുടുങ്ങിപ്പോകുകയായിരുന്നു.


ശക്തമായ മഴയും മൂടൽമഞ്ഞും കാരണം ചുറ്റും നിൽക്കുന്നവരെപ്പോലും കാണാനാകാത്ത സ്ഥിതിയുണ്ടായി. മൃഗങ്ങൾ ഏറെയുള്ള പ്രദേശമായതിനാൽ ഒരു പാറയുടെ അടിഭാഗത്തെത്തിച്ച് മൊബൈൽ വഴി പുറത്തുള്ളവരുമായി ബന്ധപ്പെടുകയായിരുന്നു.


ഇത് കണക്കിലെടുത്ത്, കൃത്യമായ ദൂരപരിധി നിശ്ചയിച്ച് തൂവൽമലപ്രദേശത്തുമാത്രമായിരിക്കും ട്രെക്കിങ് സംഘടിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2