
സുൽത്താൻബത്തേരി : യുവാക്കളുടെ നൈപുണിശേഷി വർധിപ്പിക്കാൻ
നൂതനസാധ്യതകൾ ഉൾക്കൊണ്ട് പിന്നാക്കക്ഷേമവകുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി ഒ.ആർ. കേളു. നൂൽപ്പുഴ തീണ്ണൂർ എസ്‌സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസനപദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതികൾ കേന്ദ്രീകരിച്ചുള്ള അടിസ്ഥാനസൗകര്യവികസനത്തിനൊപ്പം സാമൂഹിക-സാംസ്കാരിക മേഖലകളിലും ഉന്നമനം കൈവരിക്കുമ്പോഴാണ് പിന്നാക്കവിഭാഗക്കാർ മുഖ്യധാരയിലെത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ജില്ലാനിർമിതികേന്ദ്രം മുഖേന ഉന്നതികൾ കേന്ദ്രീകരിച്ച് ഒരുകോടിരൂപ ചെലവഴിച്ചാണ് അംബേദ്‌കർ ഗ്രാമവികസനപദ്ധതി പൂർത്തിയാക്കിയത്. 45 ലക്ഷംരൂപ ചെലവിലാണ് അത്യാധുനിക സാംസ്‌കാരികനിലയം നിർമിച്ചത്. കൾവർട്ട് നിർമാണം, കൊരുപ്പുകട്ട, ചുറ്റുമതിൽ, വൈദ്യുതീകരണം തുടങ്ങിയവയാണ് നടപ്പാക്കിയത്.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷിജാ സതീഷ്, വൈസ് പ്രസിഡൻ്റ് എ.എൻ, ഉസ്‌മാൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ.ആർ. സരിൻ, ജില്ലാപഞ്ചായത്തംഗം അമൽ ജോയ്, ബ്ലോക്ക് അംഗം എം.എ. അസൈനാർ, പഞ്ചായത്തംഗം സുമാ ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group