
മലപ്പുറം കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കങ്ങൾ കൂടുന്നതായി വനിതാകമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാകമ്മിഷൻ അദാലത്തിൽ പരാതികൾ കേൾക്കുകയായിരുന്നു അവർ. ദമ്പതിമാർ തമ്മിലുള്ള പ്രശ്‌നങ്ങളും വഴിത്തർക്കങ്ങളുമാണ് അദാലത്തിൽ കൂടുതലായെത്തിയ പരാതികൾ. ആകെ 60 പരാതികൾ കിട്ടിയതിൽ 20 എണ്ണം തീർപ്പാക്കി. 10 എണ്ണം അടുത്ത സിറ്റിങ്ങിലേക്കു മാറ്റിവെച്ചു. വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാ മണി. അഡ്വ. ബീന കരുവാത്ത്, സുഹൃത, അഡ്വ, ശ്രുതി നാരായണൻ, എസ്. രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group