
വൈക്കം വൈക്കത്തെ കായികപ്രേമികളുടെ ചിരകാല സ്വപ്‌നമായ ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം ടർഫ് സ്റ്റേഡിയം തുറന്നു. കായികവകുപ്പിൻ്റെ ഒരുപഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലൂടെ അക്കരപ്പാടം ഗവ. യുപി സ്കൂൾ മൈതാനത്ത് നിർമിച്ച സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
സംസ്ഥാനത്തെ 600 പഞ്ചായത്തിൽ കളിക്കളങ്ങളില്ലായിരുന്നു. പദ്ധതി നടപ്പാക്കിയതിനുശേഷം അത് 300 എണ്ണമായി കുറഞ്ഞെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ഫുട്‌ബാൾ ഫെഡറേഷൻ്റെ മാനദണ്ഡപ്രകാരമാണ് ടർഫിൻ്റെ നിർമാണം. അക്കരപ്പാടത്തെ ടർഫിന് 48 മീറ്റർ നീളവും 20 മീറ്റർ വീതിയുമുണ്ട്.
65 സെന്റിൽ കായിക വകുപ്പിൻ്റെ 50 ലക്ഷംരൂപയും സി.കെ. ആശ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിച്ചത്.
കൂടാതെ, ലൈറ്റുകൾ സജ്ജീകരിക്കാനായി എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്. സി.കെ.ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, സ്പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ, സി.പി. അനൂപ്, ഗോപിനാഥൻ കുന്നത്ത്, വി.എം.ശോഭിക, കെ. ദീപേഷ്, ഗിരിജ പുഷ്‌കരൻ, ടി. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group