പിടിച്ചെടുത്ത റവന്യു ഭൂമിയിൽ കളിക്കളവുമായി ആനാട് പഞ്ചായത്ത്

പിടിച്ചെടുത്ത റവന്യു ഭൂമിയിൽ കളിക്കളവുമായി ആനാട് പഞ്ചായത്ത്
പിടിച്ചെടുത്ത റവന്യു ഭൂമിയിൽ കളിക്കളവുമായി ആനാട് പഞ്ചായത്ത്
Share  
2025 Jul 01, 08:53 AM
MANNAN

ആനാട് : യുവതയെ ലഹരിയിൽനിന്ന് കളിക്കളത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെ ആനാട്ടെ കല്ലിയോട്ട് പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു. കല്ലിയോട് വാർഡിൽ സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ഒരേക്കർ 80 സെൻ്റ് സ്ഥലം നീണ്ടനാളത്തെ ശ്രമഫലമായി നേരത്തേ പഞ്ചായത്ത് തിരികെപ്പിടിച്ചിരുന്നു. വസ്തു അളന്ന് തിട്ടപ്പെടുത്തി റവന്യുവകുപ്പിനു കൈമാറി. ഈ സ്ഥലത്ത് കളിക്കളം നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


ആധുനിക സജ്ജീകരണങ്ങളോടെ നിർമിക്കുന്ന സ്റ്റേഡിയത്തിന് ആദ്യ ഗഡു ആയി 50 ലക്ഷം രൂപ ഡി.കെ മുരളി എംഎൽഎ അനുവദിച്ചുകഴിഞ്ഞു. ഭൂമി 99 വർഷത്തേക്കു പാട്ടത്തിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. രാജന് പഞ്ചായത്ത് പ്രതിനിധികൾ അപേക്ഷയും കൈമാറി.


ആനാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ശ്രീകല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സജിം കൊല്ല, എസ്. ഷീജ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെക്കണ്ട് ഫയലുകൾ കൈമാറിയത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2