
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെത്തിയ
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ കളക്‌ടറേറ്റിലെ ഇലക്ഷൻ വെയർ ഹൗസ് പരിശോധിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലെയും പ്രവർത്തനം വിലയിരുത്തി. തുടർന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ട്രോങ് റൂമുകൾ സീൽചെയ്‌തു. അഞ്ച് മണ്ഡലങ്ങളിലെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ യോഗവും കളക്‌ടറേറ്റിൽ ചേർന്നു. എഡിഎം ബി.ജ്യോതി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്‌ടർ ബീന എസ്.ഹനീഫ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ ആർ. ശ്രീലത, മിനി തോമസ്, മിനി കെ.ജോൺ, എം. ബിപിൻകുമാർ, തിരുവല്ല അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സിനിമോൾ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group