പ്രശ്നങ്ങൾ കണ്ടും കേട്ടും മുഖ്യമന്ത്രി മുന്നിലെത്തിയത് 533 പരാതികൾ

പ്രശ്നങ്ങൾ കണ്ടും കേട്ടും മുഖ്യമന്ത്രി മുന്നിലെത്തിയത് 533 പരാതികൾ
പ്രശ്നങ്ങൾ കണ്ടും കേട്ടും മുഖ്യമന്ത്രി മുന്നിലെത്തിയത് 533 പരാതികൾ
Share  
2025 Jun 30, 09:13 AM
MANNAN

പിണറായി : പിണറായി കൺവെൻഷൻ സെൻ്ററിലെ ധർമടം നിയോജകമണ്ഡലം ഓഫീസിൽ പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 533 പരാതികളാണ് പരിഹാരം തേടി മുഖ്യമന്ത്രിക്കു മുന്നിലെത്തിയത്. രാവിലെ 10-ന് തുടങ്ങിയ പരിപാടി പരാതി നൽകാനെത്തിയവരുടെ തിരക്കിനെത്തുടർന്ന് ഉച്ചവരെ നീണ്ടു. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കൺവെൻഷൻ സെൻററിന്റെ ഒന്നാംനിലയിൽ പോലീസ് സ്റ്റേഷൻ്റെ തറക്കല്ലിടൽ ചടങ്ങിൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.


പരാതിയുമായി കുട്ടികൾ


പിണറായി യുഎസ്എസ് പരീക്ഷാനടത്തിപ്പ് ചുമതലയിലുണ്ടായ അധ്യാപരുടെ വീഴ്ചയെത്തുടർന്ന് വിദ്യാർഥികൾക്ക് വിജയസാധ്യത നഷ്ടപ്പെട്ടതായി കുട്ടികളുടെ പരാതി. കോഴിക്കോട് വേളം ചേരാപുരം യുപി സ്‌കൂളിലെ അഫ്രിൻ, മലപ്പുറം ചേരാമംഗലം എയുപി സ്‌കൂളിലെ സയാൻ റിയാസ്, തലശ്ശേരി ചിറക്കര വലിയമാടാവ് സ്കൂകൂളിലെ ഗ്യാനിക് കൃഷ്‌ണ, ആയിത്തറ മമ്പറത്തെ അഥർവ് നാദാപുരം ജിയുപി സ്‌കൂളിലെ മിലൻ പ്രസിം എന്നിവരാണ് ഞായറാഴ്‌ച പിണറായി കൺവെൻഷൻ സെൻററിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി സ്വീകരിക്കൽ പരിപാടിയിൽ രക്ഷിതാക്കളോടൊപ്പമെത്തി പരാതി നൽകിയത്.


ജയിക്കാൻ 63 മാർക്ക് ആവശ്യമായ പരീക്ഷയിൽ 70-ന് മുകളിൽ മാർക്ക് പ്രതീക്ഷയുള്ള കുട്ടികളാണ് നടത്തിപ്പുകാരായ അധ്യാപകരുടെ പിഴവ് കാരണം ഇത്തവണ യു.എസ്.എസ് ലഭിക്കാതെ പോയതെന്ന പരാതിയുമായെത്തിയത്.


അനുഭാവപൂർവം പ്രശ്‌നത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി രക്ഷിതാക്കൾ പറഞ്ഞു.


വിദ്യാഭ്യാസമന്ത്രിയെയും ബാലാവകാശ കമ്മിഷനെയും പരീക്ഷാ ഭവനെയും ഉൾപ്പെടെ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്നാണ് ഇവർ മുഖ്യമന്ത്രിയുടെ മുന്നിൽ പരാതിയുമായെത്തിയത്. കുട്ടികൾക്ക് ‌സ്കോളർഷിപ്പ് ലഭിക്കാനുള്ള അവസരം നഷ്ട‌പ്പെട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ. കെ.വി.മനോജ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകാൻ വടക്കുമ്പാട്ടുനിന്നെത്തിയ സതി എന്ന വയോധികയെ അപേക്ഷ തയ്യാറാക്കാൻ സഹായിക്കുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ എം.വി.സുമേഷും വി.കെ.ഷൈജുവും 1.


തിരക്കിൽ അപേക്ഷയൊന്നും കരുതാതെ എത്തിയ ഇവർക്ക് കമാൻഡോ വാഹനത്തിന്റെ ബോണറ്റിൽവച്ച് അപേക്ഷ എഴുതിനൽകുന്നു. 2. അപേക്ഷയിൽ സതി ഒപ്പുവെക്കുന്നു 3., 4 സുരക്ഷാ ഉദ്യോഗസ്ഥനായ സുമേഷിന്റെ കൈ പിടിച്ച് മുഖ്യമന്ത്രിയുടെ അരികിലേക്ക്

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2