മഴ കനത്തതോടെ ഹൈറേഞ്ചിൽ ചെലവില്ലാതെ പാഷൻഫ്രൂട്ട്

മഴ കനത്തതോടെ ഹൈറേഞ്ചിൽ ചെലവില്ലാതെ പാഷൻഫ്രൂട്ട്
മഴ കനത്തതോടെ ഹൈറേഞ്ചിൽ ചെലവില്ലാതെ പാഷൻഫ്രൂട്ട്
Share  
2025 Jun 30, 09:01 AM
MANNAN

കട്ടപ്പന: തുടർച്ചയായി മഴയെത്തിയതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ചെലവില്ലാതെ പാഷൻ ഫ്രൂട്ട് കെട്ടിക്കിടക്കുന്ന നിലയിൽ വേനലിൽ 70 രൂപ വരെ കിലോയ്ക്ക് വില ലഭിക്കുന്ന പാഷൻ ഫ്രൂട്ടിന് നിലവിൽ 30-40 രൂപയാണ് വില.


മഴക്കാലത്ത് പൾപ്പ് നിർമാണവും ചെലവുകുറഞ്ഞതും ഉത്പാദനം വർധിച്ചതുമാണ് പാഷൻ ഫ്രൂട്ടിനുള്ള ചെലവ് കുറയാൻ കാരണം. കാഴ്‌ചയ്ക്ക് ആകർഷകമായ റോസ്, ചുവന്ന കളറുകളുള്ളതും വലുപ്പം കൂടിയതുമായ ഹൈബ്രീഡ് പാഷൻ ഫ്രൂട്ടും മഞ്ഞനിറമുള്ള നാടൻ പാഷൻ ഫ്രൂട്ടും വിപണിയിലെത്തുന്നുണ്ട്.


കാണാൻ ആകർഷകമായതിനാലും വലുപ്പം കൂടുതലായതിനാലും ഹൈബ്രിഡ് ഇനത്തിനാണ് ചെറുകിട വിപണിയിൽ ആവശ്യക്കാർ കൂടുതൽ. എന്നാൽ, ഉള്ളിലെ പൾപ്പിന് നിറവും മണവും നാടൻ ഇനത്തിനാണ്. പൾപ്പും സിറപ്പും നിർമിക്കുന്നവർക്കും മഞ്ഞ നിറമുള്ള നാടൻ പാഷൻ ഫ്രൂട്ടാണ് ആവശ്യം. നാടൻ ഇനത്തിന് രോഗ, കീടബാധയും കുറവാണ്.


കോട്ടയത്തും കൊച്ചിയിലുമുള്ള വ്യാപാരികളും പൾപ്പ്, സിറപ്പ് നിർമാതാക്കളും ഗണമേന്മയേറിയ പാഷൻ ഫ്രൂട്ട് കയറ്റുമതി ചെയ്യുന്നവരുമാണ് പാഷൻ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാർ. മഴക്കാലം തുടങ്ങിയതോടെ പൾപ്പ് ഉപയോഗിച്ചുള്ള ജ്യൂസ് നിർമാണത്തിൽ കുറവുവരുകയും പൾപ്പ് നിർമാതാക്കൾ പാഷൻ ഫ്രൂട്ട് ശേഖരിക്കുന്നത് കുറയ്ക്കുകയും ചെയ്തു‌.


ചെറുകിട വിപണികളിലും പാഷൻ ഫ്രൂട്ടിനുള്ള ആവശ്യക്കാർ കുറഞ്ഞു, ഇതോടെ കമ്പോളങ്ങളിലെത്തുന്ന പാഷൻഫ്രൂട്ട് ശേഖരിക്കുന്ന വ്യാപാരികൾക്ക് ഇവ വിറ്റഴിക്കലും ബുദ്ധിമുട്ടാകുന്നുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2