
ചെറുകോൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രിയുടെ പ്രതിമാസ സംപ്രേഷണ പരിപാടിയായ മൻ കി ബാത്ത് കാണാൻ കീക്കൊഴൂരിലെ ബിജെപി പ്രവർത്തകരോടൊപ്പം പങ്കെടുത്തു. ഞായറാഴ്‌ച രാവിലെയാണ് അദ്ദേഹം കിക്കൊഴൂരിൽ എത്തിയത്.
റാന്നി നിയോജകമണ്ഡലത്തിലെ 190-ാം നമ്പർ കീക്കൊഴൂർ ബൂത്തിലെ പ്രവർത്തകർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയുടെ 123-ാമത് സംപ്രേഷണം കണ്ടത്. കീക്കൊഴൂർ എൻഎസ്എസ് കരയോഗം ഹാളിൽ പ്രത്യേക സ്ക്രീൻ സജ്ജീകരിച്ചിരുന്നു. കേന്ദ്രമന്ത്രിയെ ബിജെപി അയിരൂർ മണ്ഡലം പ്രസിഡൻ്റ് സിനു എസ്. പണിക്കർ, ചെറുകോൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്റ് സുമ ഹരിദാസ് എന്നിവർ സ്വീകരിച്ചു.
ബിജെപി ജില്ലാ പ്രസിഡൻ്റ് വി.എ). സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ചെറുകോൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.സന്തോഷ്, ദേശീയ നിർവാഹകസമിതിയംഗം വിക്‌ടർ ടി.തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്, ജില്ലാ സെക്രട്ടറിമാരായ റോയി മാത്യു ചാങ്ങേത്ത്, കെ.ബിന്ദു, പി.ബി.അനോജ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം എം.അയ്യപ്പൻകുട്ടി തുടങ്ങിയവരും പങ്കെടുത്തു. കീക്കൊഴൂർ സെയ്ൻ്റ് പോൾ ആൻഡ് സെയ്ന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയുടെ ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group