പൊന്മുടിയിൽ വൻ തിരക്ക്; സഞ്ചാരികളെ മടക്കിവിടുന്നു

പൊന്മുടിയിൽ വൻ തിരക്ക്; സഞ്ചാരികളെ മടക്കിവിടുന്നു
പൊന്മുടിയിൽ വൻ തിരക്ക്; സഞ്ചാരികളെ മടക്കിവിടുന്നു
Share  
2025 Jun 30, 08:54 AM
MANNAN

പൊന്മുടി : പൊന്മുടിയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. അവധി ദിനങ്ങളിൽ ഉച്ചയ്ക്കുശേഷം വരുന്ന വാഹനങ്ങൾ കല്ലാറിനപ്പുറം കടത്തിവിടാൻ പോലും സാധിക്കുന്നില്ല.


കഴിഞ്ഞ ഞായറാഴ്‌ച പൊന്മുടിയിൽ വനംവകുപ്പിന് റെക്കോഡ് കളക്ഷനുമായിരുന്നു. ഒറ്റ ദിവസംകൊണ്ട് അഞ്ചേകാൽ ലക്ഷം രൂപയായിരുന്നു വരുമാനം.


മുൻപ് സീസണിൽപോലും മൂന്നു ലക്ഷം കടന്നിട്ടില്ല. സമീപ ദിവസങ്ങളിൽ പൊന്മുടിയിലെ തണുപ്പും കോട മഞ്ഞുമാണ്


സഞ്ചാരികളുടെ എണ്ണം ഇത്രയേറെ വർദ്ധിക്കാൻ കാരണം. പൊന്മുടിയിലെത്തുന്നവർ ഇവിടത്തെ കാഴ്‌ചകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും സഞ്ചാരികളുടെ തിരക്കിന് കാരണമാകുന്നുണ്ട്.


വനം സംരക്ഷണസമിതിയും പൊന്മുടി പോലീസും സംയുക്തമായാണ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നിയന്ത്രണവും ഏകോപനവും നടപ്പാക്കുന്നത്.


വനം വകുപ്പിന്റെ്റെ പാലോട് റെയ്ഞ്ച് ഓഫീസിനാണ് നടത്തിപ്പു ചുമതല. കല്ലാർ ചെക്കു പോസ്റ്റിൽ 25-ഉം പൊന്മുടിയിൽ 40-ഉം ഗൈഡുകളുടെ സേവനം വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.


മനംകവരുന്ന ബ്യൂട്ടി സ്പോട്ടുകൾ


: കല്ലാർ ഗോൾഡൻവാലിയിൽ ആരംഭിക്കുന്ന പ്രകൃതി സൗന്ദര്യം അവസാനിക്കുന്നത് പൊന്മുടി അപ്പർ സാനിട്ടോറിയത്തിലാണ്. സമുദ്രനിരപ്പിൽ നിന്നും 610 മീറ്റർ ഉയരത്തിൽ കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പൊന്മുടി.


കല്ലാറിലെ ഉരുളൻ കല്ലുകളിൽ നിന്നുമാണ് പൊന്മുടിയുടെ സൗന്ദര്യം തുടങ്ങുന്നത്. വിതുര കഴിഞ്ഞുള്ള കല്ലാറിലെ കാട്ടരുവികളാണ് പൊന്മുടിയുടെ പ്രവേശനകവാടം.


പശ്ചിമഘട്ട മലനിരകളിൽ നിബിഡ വനസൗന്ദര്യം ആസ്വദിക്കാവുന്ന അപൂർവമായ വനനിരയും പൊന്മുടിതന്നെ കാട്ടരുവികളും മലമടക്കുകളും പിന്നിട്ട് 22- ഹെയർപിന്നുകളും കടന്നു ചെന്നെത്തുന്ന അപ്പർ സാനിട്ടോറിയം മനസ്സിനു നൽകുന്ന ആനന്ദം വലുതാണ്.


കെടിഡിസി നിർമിച്ച ആധുനിക സൗകര്യമുള്ള 15 കോട്ടേജുകൾ പൊന്മുടിയിലുണ്ട്. കൂടാതെ സമീപ ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്ത പൊതുമരാമത്തിൻ്റെ ഗസ്റ്റ് ഹൗസിൽ 50 മുറികളുമുണ്ട്. എല്ലാം നേരത്തെ ബുക്കു ചെയ്യണം. കുളച്ചിക്കരയിലും പൊന്മുടിയിലും സ്വകാര്യ ടൂറിസ്റ്റ് ഹോമുകളും പ്രവർത്തിക്കുന്നുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2