സ്മാർട്ടാകാനൊരുങ്ങി 61 അങ്കണവാടികൾ

സ്മാർട്ടാകാനൊരുങ്ങി 61 അങ്കണവാടികൾ
സ്മാർട്ടാകാനൊരുങ്ങി 61 അങ്കണവാടികൾ
Share  
2025 Jun 29, 10:05 AM
MANNAN

കാസർകോട്: ജില്ലയിലെ കുരുന്നുകൾക്കിനി സ്‌മാർട്ടായി പഠിക്കാം. 61

അങ്കണവാടികളാണ് ജില്ലയിൽ സ്‌മാർട്ടാകാനൊരുങ്ങുന്നത്. കാസർകോട് വികസന പാക്കേജ്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് അങ്കണവാടികൾ സ്മ‌ാർട്ടാക്കുന്ന പദ്ധതി നടപ്പാക്കുന്നത്.


ആറ് അങ്കണവാടികൾ സ്‌മാർട്ടായി. പുതിയ അങ്കണവാടി കെട്ടിടങ്ങളുടെയും സ്മാർട്ട് അങ്കണവാടികളുടെയും നിർമാണത്തിനായി 1303 ലക്ഷം രൂപയാണ് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, നിലവിലെ അങ്കണവാടികളെ സ്‌മാർട്ടാക്കാൻ കാസർകോട് വികസന പാക്കേജിൻ 826.34 ലക്ഷം രൂപയും പുതിയ അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണത്തിന് 476. 66 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.


മധൂർ ഗ്രാമപ്പഞ്ചായത്തിലെ ചേനക്കോട്, വാർക്കത്തൊട്ടി, കുതിരപ്പാടി, മംഗൽപാടി ഗ്രാമപ്പഞ്ചായത്തിലെ മന്നംകുഴി, നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം, മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ അലായി. എന്നീ സ്‌മാർട്ട് അങ്കണവാടികളുടെ പണികൾ പൂർത്തിയായി.


കാസർകോട് വികസന പാക്കേജിൽനിന്നുള്ള സഹായങ്ങൾക്ക് പുറമേ വനിതാ ശിശുവികസന വകുപ്പിൽനിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുമുള്ള 573. 19 ലക്ഷം രൂപയും വിനിയോഗിച്ച് 1876. 44 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് അങ്കണാടികളെ സ്‌മാർട്ടാക്കുന്നതിനായി വകയിരിത്തിയിരിക്കുന്നത്.


അങ്കണവാടികളുടെ നവീകരണത്തിനായി 'മിഷൻ അങ്കണവാടി' എന്ന പദ്ധതിയും കാസർകോട് വികസിത പാക്കേജിൻ്റെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്.


38 ഗ്രാമപ്പഞ്ചായത്തുകളിലേയും മൂന്ന് നഗരസഭകളിലുമായി ആകെ 1348 അങ്കണവാടികളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.


ഇവയിൽ 1203 അങ്കണവാടികൾക്ക് മാത്രമാണ് അവശ്യസൗകര്യങ്ങളോടുകൂടിയ കെട്ടിടം ഉള്ളത്. ബാക്കിവരുന്ന 145 അങ്കണവാടികളും വാടകക്കെട്ടിടത്തിലോ അങ്കണവാടിക്ക് അനുയോജ്യമല്ലാത്ത കെട്ടിടത്തിലോ ആണ് പ്രവർത്തിക്കുന്നത്. ഇത് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് 2022-23 സാമ്പത്തിക വർഷം മുതൽ കാസർകോട് വികസന പാക്കേജിന്റെ നേതൃത്വത്തിൽ 'മിഷൻ അങ്കണവാടി' എന്ന പദ്ധതി വിഭാവനം ചെയ്‌ത്‌ കഴിഞ്ഞ ഫെബ്രുവരിയിൽ നടപ്പാക്കിയത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ സ്വന്തമായി കെട്ടിടമില്ലാത്ത മുഴുവൻ അങ്കണവാടികൾക്കും ആധുനികസൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടങ്ങളാകും.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2