സർഗാത്മകതയെ തൊട്ടുണർത്തി ഓർമ്മച്ചെപ്പ്

സർഗാത്മകതയെ തൊട്ടുണർത്തി ഓർമ്മച്ചെപ്പ്
സർഗാത്മകതയെ തൊട്ടുണർത്തി ഓർമ്മച്ചെപ്പ്
Share  
2025 Jun 29, 10:03 AM
MANNAN

ചെറുവത്തൂർ കുഞ്ഞുമനസ്സുകളിലെ സർഗാത്മകതയെ തൊട്ടുണർത്തി അവധിക്കാലത്തെ അനഭവക്കുറിപ്പ്. സമഗ്ര ശിക്ഷ കേരളം ചെറുവത്തൂർ ബിആർസിയാണ് കുട്ടികൾക്കായി അവധിക്കാല അനുഭവക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്.


ഉപജില്ലയിലെ രണ്ടുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വിദ്യാലയങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ നടന്ന മത്സര വിജയികളുടെ രചനകളാണ് ഉപജില്ല തലത്തിൽ വിലയിരുത്തിയത്. ഉപജില്ലയിൽ ക്ലാസ് അടിസ്ഥാനത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് ബിആർസി അധികൃതർ വിദ്യാലയങ്ങളിലെത്തി സമ്മാനം കൈമാറി.


കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'ഓർമ്മച്ചെപ്പ് തുറക്കാം' പുസ്‌കവും പ്രസിദ്ധീകരിച്ചു. സികെഎൻഎസ് ജിഎച്ച്എസ് പിലിക്കോട്ട് നടന്ന ചടങ്ങിൽ ചെറുവത്തൂർ എഇഒ രമേശൻ പുന്നത്തിരിയൻ എച്ച്എം ഫോറം സെക്രട്ടറി പി.കെ. മുരളികൃഷ്‌ണന് കൈമാറി പ്രകാശനം ചെയ്‌തു. വി.വി. സുബ്രഹ്‌മണ്യൻ പുസ്ത‌ക പരിചയം നടത്തി. യു. സതീശൻ, കെ.വി. സൂര്യ, കെ. ശ്രുതി, വി.എം. സയന എന്നിവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2