
നീലേശ്വരം: പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇനി ഡിജിറ്റൽ
എക്സ്റേ, ജില്ലാ പഞ്ചായത്തിൻ്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 12 ലക്ഷം രൂപ ചെലവിൽ ഡിജിറ്റൽ എക്‌സ്റേ സ്ഥാപിച്ചത്. മുൻപ് ഡിജിറ്റൽ സിസ്റ്റങ്ങൾ ഉപയോഗിക്കാതെ, പഴയരീതിയിൽ ഫിലിമുകൾ ഉപയോഗിച്ച് എടുക്കുന്ന എക്സ്‌റേയായിരുന്നു. ഡിജിറ്റൽ എക്സ്റേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തുതു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി.സി. ദീപ്‌തി അധ്യക്ഷയായി. ഔഷധി ഫാർമസ്യൂട്ടിക്കൽസ് ആശുപത്രിക്കായി സംഭാവന ചെയ്‌ത എൽഇഡി ടെലിവിഷൻ, വാട്ടർഫ്യൂറിഫയർ എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഏറ്റുവാങ്ങി. പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുന്നവരെ കൂടാതെ എക്സ‌്റേ സേവനം ആവശ്യമുള്ള മറ്റുള്ളവർക്കും ചെറിയ ചെലവിൽ ഇവിടെനിന്ന് എക്സ‌്റേ എടുക്കാനും സ്വകര്യമൊരുക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group