
ബാവലി വന്യമൃഗശല്യ പ്രതിരോധപ്രവർത്തനങ്ങൾക്കു കൂട്ടായ പരിശ്രമം അനിവാര്യമാണെന്നു മന്ത്രി ഒ.ആർ. കേളു, രാഷ്ട്രീയ കൃഷിവികാസ് യോജന (ആർകെവിവൈ) പദ്ധതിയിലുൾപ്പെടുത്തി കൃഷിവകുപ്പും വനംവകുപ്പും തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിൻ്റെ സഹകരണത്തോടെ നടപ്പാക്കിയ തൂക്കുവേലി പ്രതിരോധത്തിന്റെറെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പൂർണമായും വന്യമൃഗശല്യം പരിഹരിക്കുകയെന്നത് ഫലപ്രദമല്ല.
റെയിൽപ്പാള ഫെൻസിങ്, ട്രഞ്ച് എന്നിവയെക്കാളും നിലവിൽ ഏറ്റവും ഫലപ്രദം തൂക്കുവേലി പ്രതിരോധമാണ്.വന്യമൃഗശല്യ പ്രതിരോധ പ്രവർത്തനങ്ങൾക്കു ഫണ്ടില്ലെന്ന പരാതിയാണ് മുൻപുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതിമാറിയെന്നും മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.
നോർത്ത് വയനാട് ഡിഎഫ്‌ഒ ആർ. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മികച്ച ജൈവകർഷകരായ ശ്രീധരൻ തേക്കനാൽ, കെ.എൻ. രാമചന്ദ്രൻ കുളിർമാവ് എന്നിവർക്കുള്ള എൻപിഒപി സ്കോപ്പ് സർട്ടിഫിക്കറ്റ് ജില്ലാപഞ്ചായത്തംഗം എ.എൻ. സുശീല വിതരണം ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ. ജയഭാരതി പി.എം. നാസറിനു നൽകി ജൈവവളക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്‌തു.
തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. ബാലകൃഷ്‌ണൻ, വൈസ് പ്രസിഡന്റ് സി.ടി. വത്സലകുമാരി, തിരുനെല്ലി ഗ്രാമപ്പഞ്ചായത്തംഗം റുഖിയ സൈനുദ്ദീൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി.എം. വിമല, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ, ബിന്ദു, മാനന്തവാടി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ് മേരി, മാനന്തവാടി കൃഷി അസിസ്റ്റന്റ്റ് ഡയറക്ടർ പി.ജെ. വിനോദ്, ജില്ലാ കാർഷിക വികസന സമിതിയംഗം വി.കെ. ശശിധരൻ, തിരുനെല്ലി കൃഷിഓഫീസർ അശ്വതി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
8.11 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒരു കിലോമീറ്റർ നീളത്തിൽ ബാവലി പഴയ ചെക്പോസ്റ്റിനു സമീപത്തുനിന്നു പായിമൂലയിലേക്ക് ഷാണമംഗലം ബാവലി തൂക്കുവേലി പ്രതിരോധം തീർത്തത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group