
കോഴിക്കോട്: നഗരത്തിൽ ചൊവ്വാഴ്‌ച നാലുവയസ്സുകാരിയുൾപ്പെടെ 19 പേരെ
കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച്‌ച രാവിലെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സിഎച്ച് മേൽപ്പാലം, ക്രിസ്‌ത്യൻ കോളേജ്, അശോകപുരം, മാനാഞ്ചിറ, നടക്കാവ് എന്നിവിടങ്ങളിൽനിന്ന് പിഞ്ചുകുഞ്ഞും വിദ്യാർഥികളുമുൾപ്പെടെ 19 പേർക്കാണ് നായയുടെ കടിയേറ്റത്.
അവർക്ക് ഉടനെ വാക്‌സിൻനൽകി. ബുധനാഴ്‌ചയാണ് അശോകപുരത്തുനിന്ന് കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള പട്ടിപിടിത്തക്കാർ സാഹസികമായി നായയെ പിടികൂടിയത്. പൂളക്കടവ് എബിസി സെന്ററിലെത്തിച്ച നായ വ്യാഴാഴ്ച രാവിലെ ചത്തു. ഇത് മറ്റുനായകളെയും കടിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. തെരുവുനായകൾക്ക് പ്രതിരോധകുത്തിവെപ്പുനൽകാൻ തുടങ്ങിയിട്ടുണ്ടെന്ന് വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്‌മ പറഞ്ഞു. 50-ഓളം നായകളിൽ ഇതിനോടകം കുത്തിവെപ്പുനടത്തിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി
വഴിയാത്രക്കാരെയും ബൈക്ക് യാത്രികരെയും വീടിനുമുൻപിൽ ഇരിക്കുന്നവരെയുംവരെ നായകൾ വെറുതേവിടുന്നില്ല. കാലിനും കൈക്കും മുഖത്തുമെല്ലാം കടിയേറ്റ് ഒട്ടേറെപ്പേരാണ് ആശുപത്രികളിലെത്തുന്നത്.
30-ന് സ്കൂൾ അസംബ്ലികളിൽ ബോധവത്കരണം
പേവിഷബാധക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 30-ന് സ്കൂൾ അസംബ്ലികളിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കും. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഏറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയിലാണ് ബോധവത്കരണം.
ജൂലായിൽ സ്കൂളുകളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പിടിഎ യോഗങ്ങളിലൂടെ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കളക്‌ടർ സ്നേഹിൽ കുമാർ സിങ് നിർവഹിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group