
എടപ്പാൾ ബസുകളിൽ സിസിടിവി നിർബന്ധമാക്കിയത് പ്രാവർത്തികമാക്കാൻ സഹായധനവുമായി സംഘടന. പൊന്നാനി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് അസോസിയേഷനാണ് അംഗങ്ങളുടെ ബസുകളിൽ നിരീക്ഷണക്യാമറ സ്ഥാപിക്കാനായി സാമ്പത്തികസഹായം നൽകുന്നത്. അംഗത്വഫീസായും മറ്റും ശേഖരിച്ചതിൽ അവശേഷിക്കുന്ന തുകയാണ് ഇതിനായി വിനിയോഗിച്ചത്.
താലൂക്കിലെ നൂറിൽപ്പരം ബസുടമകൾക്കുള്ള സഹായധനവിതരണം സംസ്ഥാന ജന. സെക്രട്ടറി ഹംസ എരിക്കുന്നൻ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡൻ്റ് യു.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി. സുബ്രഹ്മണ്യൻ ജില്ലാ സെക്രട്ടറി പക്കീസ കുഞ്ഞിപ്പ, പാസ് മാനു, എം.പി. രാമനാഥ്, പി.എൻ. റഷിദ് എന്നിവർ പ്രസംഗിച്ചു. പുതിയ അംഗത്വ വിതരണവും നടന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group