
വടക്കാഞ്ചേരി : തിമിരമുക്ത നഗരസഭയായി വടക്കാഞ്ചേരിയെ പ്രഖ്യാപിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രനാണ് തിമിരമുക്ത നഗരസഭാ പ്രഖ്യാപനം നടത്തിയത്.
വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് വടക്കാഞ്ചേരി നഗരസഭ ഈ നേട്ടം കൈവരിച്ചത്. ലയൺസ് ഡിസ്ട്രിക്‌ട് ഗവർണർ ജയിംസ് വളപ്പില, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. അരവിന്ദക്ഷൻ, കൗൺസിലർ സന്ധ്യാ കൊടക്കാടത്ത്, ലയൺസ് ഭാരവാഹികളായ സി.എ. ശങ്കരൻകുട്ടി, എ.പി. ജോൺസൺ, വിൽസൻ കുന്നംപിള്ളി, എൻ.എ. നസീർ, തങ്കച്ചൻ സക്കറിയ, ഫൗസിയാ നസീർ, നൈസിൽ യൂസഫ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group