
കോട്ടയം: ഇടവിട്ട് പെയ്യുന്ന മഴയിൽ ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ്
ഉയർന്നും താഴ്ന്നും നിൽക്കുന്നു. മഴ മാറി നിന്ന വെള്ളിയാഴ്ച്‌ചയും അധികം പെയ്ത‌് വലയ്ക്കാതിരുന്ന ശനിയാഴ്‌ചയും അല്പം ആശ്വാസമായിരുന്നെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിൻ്റെ ആശങ്ക മാറിനിന്നില്ല. കരകവിഞ്ഞൊഴുകാൻ കാത്തു നിൽക്കുന്ന മീനച്ചിലാറും മണിമലയാറും കൊടുരാറും ഒരു പാട് ഹൃദയങ്ങളിൽ വെള്ളപ്പൊക്കത്തിൻ്റെ വീതി പരത്തുന്നുണ്ട്. ഇക്കുറി വേനൽ മഴ നന്നായി പെയ്‌തു. പിന്നാലെ എത്തിയ ഇടവപ്പാതിയും കേരളക്കരയെ തണുപ്പിച്ച് ഇടവിട്ട് പെയ്യുന്നു. ദുരിതാശ്വാസക്യന്പുകളിൽനിന്ന് തിരികെ വീടുകളിലേക്ക് മടങ്ങിയവർ വീണ്ടും ക്യാമ്പുകളേിലക്ക് പോകേണ്ടി വരുമോ എന്ന ആശങ്ക എപ്പോഴും തലയ്ക്ക് മുകളിൽ കാറും കോളുംകൊണ്ട് നിൽക്കുന്ന മട്ടിലാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group