
ഭരണിക്കാവ് : സിപിഐ സംസ്ഥാന സമ്മേളനത്തിനുമുന്നോടിയായുള്ള ആദ്യ ജില്ലാ സമ്മേളനം ഭരണിക്കാവിൽ കാം ഓഡിറ്റോറിയത്തിൽ തുടങ്ങി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്‌തു. ശനിയാഴ്‌ച രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ച നടന്നു. സമ്മേളനത്തിന് ഗായിക പി.കെ. മേദിനി പതാക ഉയർത്തി.
ദേശീയ കൗൺസിലംഗം ടി.ടി. ജിസ്മോൻ രക്തസാക്ഷി പ്രമേയവും ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.ജി. സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, സംസ്ഥാന എക്‌സിക്യൂട്ടീവംഗം കെ.കെ. അഷറഫ്, ജില്ലാ അസി സെക്രട്ടറി എസ്. സോളമൻ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന പാർട്ടി പ്രവർത്തകനായിരുന്ന കെ. നാരായണൻ. സ്വാതന്ത്ര്യസമര സേനാനി കെ.എം. ബക്കർ, പി.കെ. മേദിനി, വള്ളികുന്നത്തെ മുതിർന്ന വനിതാസംഘം പ്രവർത്തക ഡി. സരസമ്മ എന്നിവരെ ആദരിച്ചു. ജില്ലാ അസി സെക്രട്ടറി പി.വി. സത്യനേശൻ രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
മത്സരത്തിനു സാധ്യത
സമ്മേളനത്തിൽ ജില്ലാ കൗൺസിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരത്തിനു സാധ്യത. ഔദ്യോഗികപക്ഷത്തിന്റെ വെട്ടിനിരത്തലിൽ പ്രതിഷേധിക്കുന്നതിനു കൂടിയാണ് മത്സരത്തിനൊരുങ്ങിയിരിക്കുന്നതെന്നും ആലപ്പുഴ മണ്ഡലം സമ്മേളനത്തിൽ ഔദ്യോഗികപക്ഷം പക്ഷപാതമായി പെരുമാറിയത് പ്രതിഷേധത്തിനു കാരണമാണെന്നും ഒരുവിഭാഗം നേതാക്കൾ പറഞ്ഞു.
ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിനു പകരം അസി സെക്രട്ടറി എസ്. സോളമന്റെ പേരാണ് നേതൃത്വം മുന്നോട്ടുവെക്കുന്നതെന്നാണ് വിവരം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group