
ഞായറാഴ്ച തിരഞ്ഞെടുപ്പു മുന്നൊരുക്കം ചർച്ച ചെയ്യും
ആലപ്പുഴ പുതിയകാലത്തെ യുവാക്കളുടെ അഭിരുചിക്കനുസരിച്ച് യൂത്ത് കോൺഗ്രസിനെ മാറ്റിയെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെ കാർബൺ പതിപ്പല്ല യൂത്ത് കോൺഗ്രസ്.
വർത്തമാനകാല യുവതയുടെ ചിന്തകൾ പങ്കുവെക്കുന്ന ഇടം കൂടിയാണ്. യൂത്ത് കോൺഗ്രസിന്റെ മൂന്നുദിവസത്തെ സംസ്‌ഥാന രാഷ്ട്രീയ പരിശീലന ക്യാമ്പ് 'സത്യ, സേവാ, സംഘർഷ് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ അധ്യക്ഷനായി. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി, എഐസിസി വർക്കിങ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി സെക്രട്ടറി അറിവഴകൻ, കെപിസിസി വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി, പി.സി. വിഷ്ണുനാഥ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ ജോബ്, എം.എം. നസീർ, ഡീൻ കുര്യാക്കോസ് എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, വി.ടി. ബൽറാം, ആലപ്പുഴ ഡിസിസി പ്രസിഡൻ്റ് ബി. ബാബുപ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
ഞായറാഴ്ച തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചർച്ച നടക്കും. വിഷൻ 2025-26 പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഷാഫി പറമ്പിൽ എംപി, സി.ആർ. മഹേഷ് എംഎൽഎ എന്നിവർ അവതരിപ്പിക്കും.
മാധ്യമ സെഷൻ മാത്യഭൂമി മാനേജിങ് ഡയറക്‌ടർ എം.വി. ശ്രേയാംസ്കുമാർ നയിക്കും. സംസ്ഥാനത്തെ യുവസംരഭ സാധ്യതകൾ ദേവൻ ചന്ദ്രശേഖർ അവതരിപ്പിക്കും. 'എഴുത്തുചിന്ന'യിൽ ജി.ആർ. ഇന്ദുഗോപൻ, വിനോയ് തോമസ് തുടങ്ങിയവർ പങ്കെടുക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group