
കണ്ണൂർ : അന്ധവിശ്വാസ ചൂഷണനിരോധന നിയമം പാസാക്കുന്നതിൽനിന്ന് സർക്കാർ പിന്തിരിയരുതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്കാരികസംഗമം ആവശ്യപ്പെട്ടു. ഒരു ദശകമായി ഈ നിയമം നിർമിക്കാനുള്ള നടപടികൾ വിവിധ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോഴാകട്ടെ, സർക്കാർ അതിൽനിന്ന് പിന്മാറിയിരിക്കുന്നു എന്നതാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലം വെളിവാക്കുന്നത്. സർക്കാരിന്റെ ഈ പിന്മാറ്റം ആശങ്കയ്ക്ക് ഇടവരുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ് -സംഗമം വിലയിരുത്തി.
വി.കെ.കുഞ്ഞികൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹകസമിതി അംഗം വി.വി.ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി ബിജു നിടുവാലൂർ, കെ.പി.രാമകൃഷ്ണൻ, പി.കെ.ഗോപാലകൃഷ്‌ണൻ, കെ.വി.രാമചന്ദ്രൻ, സതീശൻ കസ്‌തുരി, കെ.സൗമ്യ, പി.വി.മനോജ് കുമാർ, പി.കെ.സുധാകരൻ, മുൻകാല കലാജാഥാംഗങ്ങൾ എന്നിവർ സംസാരിച്ചു. സിനിമാപ്രദർശനവുമുണ്ടായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group