ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ബാറ്ററി കാർ സർവീസ് നിർത്തി

ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ബാറ്ററി കാർ സർവീസ് നിർത്തി
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ബാറ്ററി കാർ സർവീസ് നിർത്തി
Share  
2025 Jun 26, 09:46 AM
mannanv 1

നടപടി സുരക്ഷാ മാനദണ്ഡം പാലിക്കാത്തതിനാൽ


ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ യാത്രക്കാരെ കൊണ്ടുപോയിരുന്ന ബാറ്ററി കാർ സർവീസ് നിർത്തി, സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതോടെ റെയിൽവേ സുരക്ഷാവിഭാഗം ബാറ്ററി കാർ സർവീസ് നിർത്താൻ നിർദേശം നൽകുകയായിരുന്നു.


റെയിൽവേ സ്റ്റേഷനിലെ ഏഴ് പ്ലാറ്റ്ഫോമുകളിലേക്കും യാത്രക്കാരെയും ബാഗേജും കൊണ്ടുപോകാൻ സഹായിച്ചിരുന്ന ബാറ്ററി കാറാണ് സർവീസ് നിർത്തിയത്. പ്രവേശനകവാടത്തിൽനിന്ന് പ്ലാറ്റ്‌ഫോമുകളിലേക്ക് യാത്രക്കാരുമായി പോകാനുള്ള ബാറ്ററികാർ യാത്രക്കാർക്കു സഹായകമായിരുന്നു. എന്നാൽ, ബാറ്ററി കാറുകൾ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി.


പ്ലാറ്റ്ഫോമുകളിൽമാത്രം സർവീസ് നടത്താൻ അനുമതി നൽകിയ ബാറ്ററി കാർ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് പരാതിയായത്തോടെ സേഫ്റ്റി കമ്മിഷണർ ഇടപെടുകയായിരുന്നു. ഇതോടെ, യാത്രക്കാർ വീണ്ടും ഭാരമേറിയ ലഗേജുമായി പ്ലാറ്റ്ഫോമുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്.


രണ്ടാമത്തെ മേൽപ്പാലം പണി നടക്കുന്നതിനാൽ പ്ലാറ്റ്ഫോമുകളുടെ പടിഞ്ഞാറേ അറ്റത്തെ മേൽപ്പാലം മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. പ്രവേശനകവാടംമുതൽ, മേൽപ്പാലം കയറി ഏഴാമത്തെ പ്ലാറ്റ്ഫോമിലെത്തുംവരെ നടക്കണം: പ്രായമായവരും ഗർഭിണികളും ഉൾപ്പെടെയുള്ളവർ ഏറെ പ്രയാസപ്പെടുന്നുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2