
ജില്ലാതല ഉദ്ഘാടനം ഇന്ന്
കളമശ്ശേരി സ്‌കൂളുകൾ കേന്ദ്രീകരിച്ച് വർധിച്ചുവരുന്ന ലഹരിവ്യാപനം തടയാൻ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന കോലുമിഠായി (സ്‌കൂൾ കിയോസ്‌ക്) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച്ച തൃക്കാക്കര തേവയ്ക്കൽ സ്‌കൂളിൽ നടക്കും.
സ്കൂളുകളുടെ മുൻപിൽ സ്ഥാപിക്കുന്ന കിയോസ്കുകളിൽ വിദ്യാർഥികൾക്കാവശ്യമായ നോട്ടുബുക്കുകൾ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും ലഭ്യമാക്കും. ഇതിനുപുറമേ പായ, സ്‌നാക്‌സ് തുടങ്ങിയവയും ലഭ്യമാക്കും. ക്ലാസ് സമയത്ത് സാധനങ്ങൾ വാങ്ങുന്നതിന് കുട്ടികൾ പുറത്തു പോകാതിരിക്കുക എന്നതാണ് ലക്ഷ്യം. ലഹരി വ്യാപനം തടയുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ പറഞ്ഞു. ആദ്യഘട്ടം ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള അഞ്ച് സ്‌കൂളുകളിലാണ് സ്കൂൾ കിയോസ്‌കുകൾ സജ്ജമാക്കിയിട്ടുള്ളത്. ബാക്കിയുള്ള സ്ക്‌കൂളുകളിൽ രണ്ടാംഘട്ടമായി കിയോസ്‌കുകൾ സ്ഥാപിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group