വിശപ്പുരഹിത ഇരിട്ടി; അന്നം അഭിമാനം പദ്ധതി മൂന്നാം വർഷത്തിലേക്ക്

വിശപ്പുരഹിത ഇരിട്ടി; അന്നം അഭിമാനം പദ്ധതി മൂന്നാം വർഷത്തിലേക്ക്
വിശപ്പുരഹിത ഇരിട്ടി; അന്നം അഭിമാനം പദ്ധതി മൂന്നാം വർഷത്തിലേക്ക്
Share  
2025 Jun 25, 06:35 AM
mannanv 1

ഇരിട്ടി : ഇരിട്ടി പോലീസും ജെസിഐ ഇരിട്ടിയും പൗരാവലിയുടെ സഹകരണത്തോടെ നടപ്പാക്കിവരുന്ന വിശപ്പുരഹിത ഇരിട്ടി പദ്ധതിയായ അന്നം അഭിമാനം പദ്ധതി മൂന്നാം വർഷത്തിലേക്ക്,


ഇരിട്ടി സ്റ്റേഷന് സമീപം കാടുപിടിച്ചുകിടന്ന സ്ഥലത്ത് അന്നത്തെ ഇരിട്ടി ഡിവൈഎസ്‌പി സജേഷ് വാഴാളപ്പിലിൻ്റെ നേതൃത്വത്തിൽ കെട്ടിടം ഉൾപ്പെടെ നിർമിച്ചായിരുന്നു പദ്ധതിയുടെ തുടക്കം. 2023 ജൂൺ 26-ന് ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തായി പ്രവർത്തനം ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 20,000 പേർക്ക് ഉച്ചഭക്ഷണം നൽകി.


ജന്മദിനം, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ വിശേഷദിവസങ്ങളിൽ ഭക്ഷണമായും ഭക്ഷണത്തിനുള്ള പണമായോ താത്പര്യമുള്ളവർക്ക് പദ്ധതിയിലേക്ക് സംഭാവന നല്‌കാൻ കഴിയും. ഒരുദിവസം 15-ലധികം പേർക്കുള്ള ഭക്ഷണമാണ് ഇപ്പോൾ നൽകിവരുന്നത്.


ഒരുമാസത്തെ ഭക്ഷണത്തിനുള്ള പണം കൈമാറി


അന്നം അഭിമാനം പദ്ധതിപ്രകാരം ഒരുമാസം ഭക്ഷണം നൽകുന്നതിനായി സണ്ണി ജോസഫ് എംഎൽഎയ്ക്ക് ലാൽ ലക്ഷ്മ്‌മി ലോട്ടറി ഏജൻസി ഉടമ കെ.എം. മണികണ്ഠൻ തുക കൈമാറി. ഇരിട്ടി പോലീസ് എസ്എച്ച്‌ഒ എ. കുട്ടികൃഷ്ണ‌ൻ, ഒ. വിജേഷ് എന്നിവർ സംസാരിച്ചു.


സബ് ഇൻസ്പെക്‌ടർ കെ. ഷറഫുദ്ദീൻ, ഉളിക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ്, ഇബ്രാഹിം മുണ്ടേരി, പി.കെ. മുസ്‌തഫ, ഡോ. ജി. ശിവരാമകൃഷ്ണൻ, കെ. സുരേഷ് ബാബു, പി. അശോകൻ, സിനോജ് മാക്സ്, ഷാജി ജോസ്, പി.കെ. ജോസ്, യൂട്യൂബർ നിജിത്ത് നെട്ടൂരാൻ എന്നിവർ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2