
പയ്യന്നൂർ കണ്ടെങ്കാളി ഷേണായ് സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ് ഉദ്ഘാടനം 'വൊയേജ് ടു അൻ്റാർട്ടിക്ക' നടന്നു. സമുദ സസ്യശാസ്ത്രജ്ഞനും പഞ്ചാബ് കേന്ദ്ര സർവകലാശാല പ്രൊഫസറുമായ ഡോ. ഫെലിക്‌സ് ബാസ്റ്റ് ഉദ്ഘാടനം ചെയ്‌തു. ഫെലിക്‌സ് ബാസ്റ്റിന്റെ 'വൊയജ് ടു അന്റാർട്ടിക്ക' എന്ന ശാസ്ത്രപുസ്‌തകത്തെ അധികരിച്ചും സയൻസും കരിയറും ശാസ്ത്രലോകവുമായും ബന്ധപ്പെട്ടും കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബി.എൻ.ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ.കെ.അനിൽകുമാർ, പി.എസ്.സുനീഷ്, ആർ.മധു, പ്രസിജ നായർ, ആദർശ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group