സഞ്ചരിക്കുന്ന ലൈബ്രറിയുമായി ചെമ്മലമറ്റം സ്കൂ‌ൾ

സഞ്ചരിക്കുന്ന ലൈബ്രറിയുമായി ചെമ്മലമറ്റം സ്കൂ‌ൾ
സഞ്ചരിക്കുന്ന ലൈബ്രറിയുമായി ചെമ്മലമറ്റം സ്കൂ‌ൾ
Share  
2025 Jun 25, 06:22 AM
mannanv 1

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്‌കുളിൽ വായനാ ദിനത്തിൻ്റെ ഭാഗമായി സഞ്ചരിക്കുന്ന മിനി ലൈബ്രറി ആരംഭിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലൂടെയാണ് ലൈബ്രറി സഞ്ചരിക്കുന്നത്, ഓരോ ക്ലാസിലും ഒരു ദിവസം ലൈബ്രറി ഉണ്ടാവും, ഓരോ ക്ലാസിലെയും വിദ്യാർഥികൾ ഒരുദിവസംകൊണ്ട് പുസ്‌തകങ്ങൾ വായിച്ച് അടുത്ത ക്ലാസിന് കൈമാറണം. ലൈബ്രറിക്ക് വിദ്യാർഥികൾക്കിടയിൽനിന്ന് ആവേശകരമായ വരവേൽപ്പാണ് ലഭിക്കുന്നത്. മലയാളം അധ്യാപകരായ ജിജി ജോസഫ്, റിൻ്റാ സിബി, ഹണി ഫ്രാൻസിസ് എന്നിവരുടെ നേത്യത്വത്തിലാണ് ലൈബ്രറി സഞ്ചരിക്കുന്നത്. ലൈബ്രറിയുടെ ഉദ്ഘാടനം സാഹിത്യകാരൻ വിനായക് നിർമൽ ഉദ്ഘാടനം ചെയ്തു‌.


മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, പ്രഥമാധ്യാപകൻ ജോബൈറ്റ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2