കുറ്റിയാടി രാസലഹരി-പെൺവാണിഭ കേസ്: ബിജെപി മാർച്ച് സംഘർഷത്തിൽ; സംസ്ഥാന പാത ഉപരോധിച്ച് പ്രതിഷേധം
കുറ്റ്യാടി: കുറ്റ്യാടിയിൽ റിപ്പോർട്ട് ചെയ്ത രാസലഹരി ഉപയോഗിച്ചുള്ള പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് സമഗ്രമായ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചതോടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു.
രാസലഹരി ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്. നിലവിൽ റിമാൻഡിലുള്ള ദമ്പതികളിൽ നിന്ന് പൊലീസുകാരൻ രാസലഹരി വാങ്ങുന്നത് കണ്ടുവെന്ന് ഉൾപ്പെടെയുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ, കേസിൽ പോലീസ് അനാസ്ഥയുണ്ടായെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ബിജെപി ആരോപിച്ചു.
പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് ബിജെപി നേതാക്കൾ സംസ്ഥാന പാത ഉപരോധിക്കാൻ തീരുമാനിച്ചത്.
കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. കേസിൽ ഇതിനോടകം മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
