
കൊടക്കാട്: പുസ്തകങ്ങൾ വായിക്കാത്തവർക്ക് ഒറ്റ ജീവിതം മാത്രമേയുള്ളുവെന്നും നിരന്തര വായനയിലൂടെ അനേകം ജീവിതം കൈവരിക്കാൻ സാധ്യമാകുമെന്നും എഴുത്തുകാരൻ സി.വി. ബാലകൃഷ്‌ണൻ പറഞ്ഞു. കൊടക്കാട് കെഎംവിഎച്ച്എസ്എസിൽ വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്‌മരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡന്ററ് ഇ. പ്രദീപ് കുമാർ അധ്യക്ഷനായി. ഹൊസ്‌ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തകസമിതിയംഗം ടി.വി. ബാലകൃഷ്ണൻ പി.എൻ. പണിക്കരെ അനുസ്‌മരിച്ചു. ഇഎംഎസ് ഗ്രന്ഥാലയം വേങ്ങാപ്പാറ, നവോദയ ഗ്രന്ഥാലയം കണ്ണങ്കൈ, നാരായണ സ്‌മാരക ഗ്രന്ഥാലയം ഓലാട്ട്, ഇകെ നായനാർ ഗ്രന്ഥാലയം കൊടക്കാട്, എവി സ്‌മാരക ഗ്രന്ഥാലയം കൊടക്കാട്, വിജ്ഞാനപോഷിണി ഗ്രന്ഥാലയം കുഞ്ഞിപ്പാറ, കൈരളി ഗ്രന്ഥാലയം പൊള്ളപ്പൊയിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്‌തകച്ചങ്ങാതി, പുസ്‌തകവിതരണം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവയും ചടങ്ങിൽ നടന്നു. പ്രിൻസിപ്പൽ ഒ.എം. അജിത്ത്, പ്രഥമാധ്യാപിക ടി. കാഞ്ചന, പി.എൻ. നവമി, മഞ്ജു വിജയൻ, സി.വി. നാരായണൻ, കെ.ടി.വി. നാരായണൻ, ടി.എ. ജോതിലക്ഷ്‌മി വിദ്യാലയവികസന സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group