
പൊഴുതന: തോട്ടംതൊഴിലാളി ഫെഡറേഷൻ (എസ്‌ടിയു) സംസ്ഥാന പ്രതിനിധിസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനംചെയ്തു.
തോട്ടംമേഖലയിൽ നിലവിലുള്ള കൂലിയുടെ കാലാവധി 2024 ഡിസംബർ 31-ന് അവസാനിച്ച് ആറുമാസം കഴിഞ്ഞിട്ടും കൂലി പുതുക്കിനിശ്ചയിക്കുന്നതിനുള്ള പ്രാഥമിക ചർച്ചപോലും സർക്കാരിൻ്റെയും തൊഴിൽവകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടായില്ല. തോട്ടംതൊഴിലാളികളുടെ അടിസ്ഥാന കൂലി 700 രൂപയാക്കി വർധിപ്പിക്കണമെന്നും തേയിലത്തോട്ടങ്ങളിലെ ജോലിസമയം രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയെന്നത് പുനഃക്രമീകരിച്ച് രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയിൽനിന്ന് നൽകുന്ന ആനുകൂല്യങ്ങൾ പരിമിതമാണെന്നും ആനുകൂല്യങ്ങൾ കാലാനുസൃതമായി മാറ്റംവരുത്തണമെന്നും ആവശ്യമുയർന്നു.
എസ്ടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.വി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.കെ. ഹനീഫ പതാകയുയർത്തി. ജില്ലാപ്രസിഡന്റ് സി. മൊയ്‌തീൻകുട്ടി, ടി. ഹംസ, യഹിയാഖാൻ തലക്കൽ, സലിം മേമന, സി. മുഹമ്മദ് ഇസ്‌മായിൽ, എ.കെ. റഫീഖ്, കെ. റാബിയ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group