
മഞ്ചേരി: അരനൂറ്റാണ്ട് മുൻപ് ചുള്ളക്കാട് ജിയുപി സ്‌കൂളിൽ ഏഴാംതരത്തിൽ പഠിച്ചവരുടെ കൂട്ടായ്‌മയായ സ്‌മൃതിലയം, സ്‌കൂളിലെ മികച്ച വിദ്യാർഥിക്ക് ഏർപ്പെടുത്തിയ രണ്ടാമത് സ്‌മൃതിലയം ബാലപ്രതിഭാ പുരസ്കാരം വൈഗ പാലാശ്ശേരിക്ക് സമ്മാനിച്ചു. മുൻവർഷത്തെ ജേതാവ് എം. നവനീത് കൃഷ്ണനാണ് വിതരണം ചെയ്തത്.
ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എട്ടാംതരത്തിൽ പഠിക്കുന്ന വൈഗ 2004-25 വർഷത്തിൽ പഠനത്തോടൊപ്പം കവിത, മാപ്പിളപ്പാട്ട് ലളിതഗാനം ആലാപനങ്ങളിലും മികവ് പ്രകടിപ്പിച്ചാണ് പുരസ്‌കാരത്തിനർഹയായത്.
പൂർവവിദ്യാർഥി ആർട്ടിസ്റ്റ് ദിനേശ് മഞ്ചേരി രൂപകല്പന ചെയ്ത ശില്പവും 2000 രൂപയുടെ പുസ്തകങ്ങളുമാണ് പുരസ്‌കാരമായി നൽകിയത്.
പ്രഥമാധ്യാപിക പി.ജെ. നിഷ ഉദ്ഘാടനം ചെയ്‌തു. സ്‌മൃതിലയം പ്രസിഡന്റ് പി.ഡി. മുരളീധരൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് രാജേഷ് കല്യാണി, സ്റ്റാഫ് സെക്രട്ടറി കെ. രമ്യ, സ്മൃതിലയം സെക്രട്ടറി രവിന്ദ്രൻ മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group