നാട്ടുകാരുടെ പ്രിയങ്കരൻ ടി.ടി നാണുവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ

നാട്ടുകാരുടെ പ്രിയങ്കരൻ ടി.ടി നാണുവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ
നാട്ടുകാരുടെ പ്രിയങ്കരൻ ടി.ടി നാണുവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ
Share  
2025 Jun 18, 09:26 PM
MANNAN

നാട്ടുകാരുടെ പ്രിയങ്കരൻ ടി.ടി നാണുവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ 

ടി.ടി നാണുവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ പെരുമഴയത്തും ആയിരങ്ങൾ 

ചോമ്പാല : ഇന്നലെ മുക്കാളി ദേശീയ പാതയിലെ സർവ്വിസ് റോഡിലെ കുഴിയിൽ മോട്ടോർ ബൈക്ക് വീണ് ദാരുണാന്ത്യം സംഭവിച്ച ശ്രീ.ടി.ടി. നാണുവിൻ്റെ സംസക്കാരചടങ്ങിനോടനുബന്ധിച്ച് അഴിയൂർ, ഒഞ്ചിയം, ഏറാമല പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ വീട്ടിലെത്തി അന്ത്യഞ്ജലി അർപ്പിച്ചു.

അഴിയൂരിലെയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ഇടയിൽ ഏത് വിഷമ ഘട്ടത്തിലും ഓടിയെത്തുന്ന ശ്രീ.നാണുവിൻ്റെ മരണം ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല.

 അത്രമേൽ സ്നേഹസമ്പന്നനായ ഒരു സാമൂഹ്യ പ്രവർത്തകനായിരുന്നു ശ്രീ. ടി.ടി.നാണു.

ഇന്ന് ഉച്ചക്ക് കൃത്യം 2 മണിക്ക് നിറകണ്ണുകളോടെയാണ് നാണുവിനെ ചോമ്പാലിലെ ജനങ്ങൾ യാത്രാമൊഴി നൽകിയത്. 

ദേശീയപാത അതോറിറ്റിയുടെയും പാതയുടെ കരാർ പ്രവൃത്തി ഏറ്റെടുത്ത കമ്പനി അധികാരികളുടെയും തികഞ്ഞ അനാസ്ഥയിൽ ദാരുണാന്ത്യം സംഭവിച്ച ശ്രീ.നാണുവിൻ്റെ കുടുംബത്തിൻ്റെ മുറിവുണക്കാൻ കഴിയാത്ത അവസ്ഥയിൽ വിഷമിക്കുകയാണ് നാട്ടുകാരും കുടുംബങ്ങളും.


 ബഹുമാനപ്പെട്ട വടകര എം.എൽ.എ ശ്രീമതി. കെ.കെ.രമ ,അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ആയിഷ ഉമ്മർ എന്നിവർ ഇന്ന് രാവിലെ തന്നെ ആദരാഞ്ജലികൾ അർപ്പിക്കാൻ നാണുവിൻ്റെ വസതിയിൽ സന്നിഹിതരായിരുന്നു. സോഷ്യലിസ്റ്റ് കൂട്ടായ്മക്ക് വേണ്ടി ശ്രീ.എം.വി.ജയപ്രകാശ്, അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മക്ക് വേണ്ടി ശ്രീ. ടി.സി.രാമചന്ദ്രൻ, ചോമ്പാൽ സഹകരണ കൺസ്യൂമർ സ്റ്റോറിന് വേണ്ടി ശ്രീ.രാജൻ തീർത്ഥം,കടത്തനാട് വനിത സഹകരണ സംഘത്തിന് വേണ്ടി ശ്രീമതി. കെ.ലീല, വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി ശ്രീ. ബാബു ഹരിപ്രസാദ്,എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും പുഷ്പചക്രം സമർപ്പിച്ചു.

പരേതൻ ചോമ്പാൽ സർവ്വീസ് സഹകരണ ബേങ്കിൽ ദീർഘകാലം ഡയരക്ടർ ആയി പ്രവർത്തിച്ചിരുന്നു. കൂടാതെ സഹകരണ സ്ഥാപനങ്ങളായ ചോമ്പാൽ സഹകരണ ആശുപത്രി, ചോമ്പാൽ സഹകരണ കൺസ്യൂമർ സ്റ്റോർ എന്നിവിടങ്ങളിലും ഭരണ സമിതി അംഗം ആയും പ്രവർത്തിച്ചിരുന്നു.

ചോമ്പാലയിലെ ആദ്യകാല ആർട് ഓഫ് ലിവിംഗ് പ്രവർത്തകരിൽ മുൻനിരക്കാരനായിരുന്നു സദാ സൗമ്യസാന്നിധ്യമായിരുന്ന ശ്രീ.നാണു .


സംസ്കാര ചടങ്ങിന് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുസ്മരിച്ച് സംസാരിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. കെ.ലീല , ശ്രീ.ശശിധരൻ തോട്ടത്തിൽ, ശ്രീ.പ്രമോദൻ മാട്ടാണ്ടിയിൽ, ശ്രീമതി. പ്രീത.പി,എന്നിവരും സർവ്വശ്രീ.എം.വിജയപ്രകാശ്, എ.ടി. ശ്രീധരൻ, പ്രദീപ് ചോമ്പാല, ബാബു ഹരിപ്രസാദ്,ശ്രീധരൻ കൈപ്പാട്ടിൽ,ബാലകൃഷ്ണൻ പാമ്പള്ളി, ടി.ടി പത്മനാഭൻ,ഗംഗാധരൻ കുന്നുംപുറത്ത്,വിപിൻ മാസ്റ്റർ, എന്നിവരും അനുസ്മരിച്ചു സംസാരിച്ചു.


condolance
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2