
ചോമ്പാലയിൽ നാടിനെ
നടുക്കിയ വേർപാട്
ചോമ്പാല :വടകരയിൽ ദേശീയപാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ ചോമ്പാല ആവിക്കര ക്ഷേത്രത്തിനു സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനിൽ ടി ടി.നാണു (61) മരിച്ചു .
മുക്കാളി കെഎസ്ഇ ബി ഓഫിസിനു സമീ പം ഇന്നലെ 11.30 ന് ആയിരുന്നു അപകടം.
കനത്ത മഴയിൽ വെള്ളം നിറഞ്ഞ കുഴിയിൽ സ്‌കൂട്ടർ മറിയുകയായി രുന്നു.
ഗുരുതരമായി പരുക്കേറ്റ നാണുവി നെ മാഹി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി ല്ല.
ചോമ്പാല സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്‌ടറാണ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. ഭാര്യ: ബീന. മക്കൾ: അഗിന, അനുരാഗ) (വ്യാപാരി മുക്കാളി ടൗൺ). മരുമക്കൾ: മിറാഷ്, സു പർണ
സഹോദരങ്ങൾ: രാജൻ, വിജ യൻ, ഉത്തമൻ, സരോജിനി, ബാ ബു, അശോകൻ, പരേതനായ രവീന്ദ്രൻ മൃതദേഹം ഗവ.ജില്ല ആശുപത്രി മോർച്ചറിയിൽ
രണ്ടാഴ്ച മുൻപ് ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ റോഡിൽ രൂപപ്പെട്ട കുഴിയിൽ വീണായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചത് .
റോടപകടങ്ങൾ പതിവ് കാഴ്ചയായി മാറുന്ന ഇവിടങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ കുണ്ടും കുഴിയും തിണ്ടിടിഞ്ഞും ടാറിട്ട ഇടങ്ങൾ പൊട്ടിപ്പൊളിഞ്ഞും അനാഥമായ നിലയിലാണ് സെട്രൽ മുക്കാളി യിലൂടെ മീത്തലെ മീത്തലെമുക്കാളിവരെ പോകുന്നപഴയകാല റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥ .
ആളുകൾ മരിച്ചു വീണാലേ അധികൃതർ കണ്ണുതുറക്കൂ എന്ന നയം ശരിയല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവുമോ ?
ഈ മരണക്കുഴികളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ അധികൃതർക്ക് ബാധ്യതയില്ലേ ?
ചോമ്പാല ഹാർബ്ബറിൽ നിന്നും ദേശീയപാതയിലെത്തുന്ന ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും മുക്കാളിടൗണിലേക്ക് പോകണമെങ്കിൽ അവധൂത മാതാ ക്ഷേത്രത്തിനടുത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞുവേണം പോകാൻ .
എന്നാൽ ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇവിടെ വലിയ കോൺക്രീറ്റ് ബാരിക്കേഡുകൾപോലുള്ളവ അടുക്കിവെച്ചുകൊണ്ട് റോഡിൽ നിലവിലുണ്ടായിരുന്ന വീതിനഷ്ട്ടപ്പെടുത്തിയിരിക്കയാണ് .
വടകര ഭാഗത്തുനിന്നും വരുന്ന വലിയ ലോറികളും മറ്റും കടന്നുവരുമ്പോൾ മുക്കാളി ഭാഗത്തേയ്ക്ക് പോകുന്ന ഓട്ടോറിക്ഷകൾ നൂലിഴയ്ക്കാണ് ഇവിടെ നിന്നും രക്ഷപ്പെടുന്നത് .
ഈ വളവിൽ കുറഞ്ഞത് അരമീറ്ററെങ്കിലും വീതികൂട്ടിയാൽ ഈ ഗതികേ ടിന് അയവുണ്ടാകുമെന്നു പറയാൻ ആർക്കും വലിയ സാങ്കേതിക അറിവൊ ന്നും ആവശ്യമില്ല തീർച്ച .
മാത്രവുമല്ല ഈ വളവിൽനിന്നും ഓട്ടോറിക്ഷകൾ ഇടത്തോട്ട് തിരിയുമ്പോൾ വണ്ടി മറിഞ്ഞുപോകാത്തത് ഡ്രൈവർമാരുടെ മിടുക്ക് അല്ലെങ്കിൽ ദൈവ ത്തിൻറെ കാരുണ്യം കൊണ്ടുമാത്രമാണെന്ന് ഇവിടം സന്ദർശിച്ചാൽ ആർക്കും ബോധ്യമാവും.
തികച്ചും അശാസ്ത്രീയമായ ഈ വളച്ചുകെട്ടൽ അപകടം വിളിച്ചുവരുത്തു ന്ന നിലയിലാണ് .
ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമെങ്കിൽ ഉപകാരം.
-ദിവാകരൻ ചോമ്പാല



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group