
തിരുവനന്തപുരം: മുട്ട ഫ്രൈഡ് റൈസും ലെമൺ റൈസും റാഗിയുമൊക്കെ ഉൾപ്പെടുത്തി സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു. ആഴ്‌ചയിൽ ഒരുദിവസം വെജിറ്റബിൾ ബിരിയാണിയും മൈക്രോ ഗ്രീൻസുമൊക്കെ നൽകാൻ നിർദേശിച്ചതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വിദഗ്‌ധസമിതി റിപ്പോർട്ടനുസരിച്ചാണ് പരിഷ്‌കാരം. ചെറുധാന്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആഴ്‌ചയിൽ റാഗി ബാൾസ്, ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, പാൽ ഉപയോഗിച്ച് കാരറ്റ് പായസം, റാഗിയോ മറ്റു ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള പായസം എന്നീ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനനിർദേശങ്ങൾ
ഇലക്കറിവർഗങ്ങൾ ഉപയോഗിക്കുമ്പോൾ പയറോ പരിപ്പുവർഗമോ ചേർക്കണം.
ആഴ്ചയിൽ ഒരുദിവസം സമ്പുഷ്‌ടീകരിച്ച അരിവെച്ച് വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി വിഭവങ്ങൾ നൽകണം. അവയ്ക്കൊപ്പം കൂട്ടുകറിയോ കുറുമയോ ആയി എന്തെങ്കിലും വെജിറ്റബിൾ കുറി വിളമ്പണം:
പച്ചക്കറിക്കു പകരമായി മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസ് ഉൾപ്പെടുത്താം.
പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്തുള്ള ചമ്മന്തി കൊടുക്കാം.
പുതിയ ഉച്ചഭക്ഷണമെനു
ഒന്നാം ദിവസം: ചോറ്, കാബേജ് തോരൻ, സാമ്പാർ
രണ്ടാം ദിവസം: ചോറ്, പരിപ്പ് കറി, ചീരത്തോരൻ
മൂന്നാം ദിവസം: ചോറ്, കടലമസാല, കോവയ്ക്കത്തോരൻ
നാലാം ദിവസം: ചോറ്, ഓലൻ, ഏത്തയ്ക്കത്തോരൻ
അഞ്ചാം ദിവസം! ചോറ്, സോയ കറി, കാരറ്റ് തോരൻ
ആറാം ദിവസം: ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്റൂട്ട് തോരൻ
ഏഴാം ദിവസം: ചോറ്, തീയൽ, ചെറുപയർ തോരൻ
എട്ടാം ദിവസം: ചോറ്, എരിശ്ശേരി, മുതിരത്തോരൻ
ഒൻപതാം ദിവസം: ചോറ്, പരിപ്പ് കറി, മുരിങ്ങയിലത്തോരൻ
പത്താം ദിവസം: ചോറ്, സാമ്പാർ, മുട്ട അവിയൽ
11-ാം ദിവസം: ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കുട്ടുകറി
12-ാം ദിവസം ചോറ്, പനീർ കറി, ബീൻസ് തോരൻ
13-ാം ദിവസം ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്കാ തോരൻ
14-ാം ദിവസം ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
15-ാം ദിവസം: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടലമസാല
16-ാം ദിവസം: പോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
17-ാം ദിവസം: ചോറ് അല്ലെങ്കിൽ എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
18-ാം ദിവസം: ചോറ് അല്ലെങ്കിൽ കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
19-ാം ദിവസം: ചോറ്, പരിപ്പ് കുറുമ, അവിയൽ
20-ാം ദിവസം: പോറ് അല്ലെങ്കിൽ ലെമൺ റൈസ്, കടലമസാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group