ശ്രേഷ്ഠ കാതോലിക്ക ബാവ ഏറ്റെടുത്തിരിക്കുന്നത് ജനത്തിന്റെ വിശുദ്ധീകരണം- മന്ത്രി

ശ്രേഷ്ഠ കാതോലിക്ക ബാവ ഏറ്റെടുത്തിരിക്കുന്നത് ജനത്തിന്റെ വിശുദ്ധീകരണം- മന്ത്രി
ശ്രേഷ്ഠ കാതോലിക്ക ബാവ ഏറ്റെടുത്തിരിക്കുന്നത് ജനത്തിന്റെ വിശുദ്ധീകരണം- മന്ത്രി
Share  
2025 Jun 16, 08:14 AM
SANTHI

കൂത്താട്ടുകുളം ജനത്തിൻ്റെ വിശുദ്ധീകരണമാണ് ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉള്ളിൽനിന്ന് ഉറവപോലുള്ള സ്നേഹത്താൽ കാതോലിക്ക ബാവ ഉത്തരവാദിത്വം നിറവേറ്റുമെന്നും മുന്നിൽനിന്ന് നയിക്കുമെന്നും മന്ത്രി പറഞ്ഞു.


ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് കൂത്താട്ടുകുളം കെ.ടി. ജേക്കബ് സ്‌മാരക ടൗൺഹാളിൽ മേലെയിലെ വിശ്വാസികളും പൗരാവലിയും ചേർന്ന് നൽകിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഇവാനിയോസ് അധ്യക്ഷനായി. പാലാ രൂപത ബിഷപ്പ് ഡോ. ജോസഫ് കല്ലറങ്ങാട് അനുഗ്രഹപ്രഭാഷണം നടത്തി. ശേഷ്ഠ ബാവയ്ക്ക് കൂത്താട്ടുകുളം മേഖലയുടെ പ്രത്യേക ഉപഹാരം സമർപ്പിച്ചു.


വിവിധ മേഖലകളിലെ ജനറൽ കൺവീനർ കെ.എ. തോമസ്, ജോസ് കെ. മാണി എംപി, അഡ്വ, അനൂപ് ജേക്കബ് എംഎൽഎ, അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ, കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്‌സൺ വിജയാശിവൻ, ഫാ. ജയിംസ് കുടിലിൽ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് ആർ. ശ്യാംദാസ്, എസ്എൻഡിപി യൂണിയൻ സെക്രട്ടറി സത്യൻ ചേരിയ്ക്കവാഴയിൽ, സഭാ വൈദികട്രസ്റ്റി റവ. ഫാ. റോയ് ജോർജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. മാത്യു കരീത്തറ, അമ്മിഞ്ഞി മാത്യു, അഡ്വ. പീറ്റർ കെ. ഏലിയാസ്, സംഘാടകസമിതി ചെയർമാൻ ഫാ. പോൾ തോമസ് പീച്ചിയിൽ തുടങ്ങിയവർ സംസാരിച്ചു.


ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ നാരായണൻനമ്പൂതിരി, ഫാ. കെ.വി. തോമസ് കുപ്പമല പുത്തൻപുര കോർഎപ്പിസ്കോപ്പ, ഫാ. കെ.ടി. തോമസ് കാക്കൂർ, ഐസക് പുളിമൂട്ടിൽ പുതുവേലി, ബോബി സ്‌കറിയ കൊച്ചു പടിഞ്ഞാറേക്കര മാറിക, കെ.എ. തോമസ്, പാലക്കുഴ, ബേബി കൊച്ചുവിരിപ്പിൽ എന്നിവരെ കാതോലിക്ക ബാവ ആദരിച്ചു. കൂത്താട്ടുകുളം മേഖലയിലെ വൈദികർ കാതോലിക്ക ബാവയെ സ്വീകരിക്കുന്ന പ്രത്യേക ചടങ്ങ് നടന്നു.


വിശ്വാസി സമൂഹം ബാവയെ വരവേറ്റു


കുത്താട്ടുകുളം : കത്തിച്ച മെഴുകുതിരികളുമായി പ്രാർഥനാഗീതങ്ങളുയർത്തി സ്വർണവർണ പതാകകളേന്തിയ നൂറുകണക്കിന് വിശ്വാസികൾ ശ്രേഷ്‌ം ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ വരവേറ്റു. ഒലിയപ്പുറം കുരിശുകവലയിലെത്തിച്ചേർന്ന കാതോലിക്കാ ബാവയെ ഫാ. പോൾ പിച്ചിയിലിന്റെ നേതൃത്വത്തിൽ വടകര മുത്തപ്പൻ പള്ളിയിലേക്ക് സ്വീകരിച്ചു. വടകര മുത്തപ്പൻ പള്ളിയങ്കണത്തിലെത്തിയ കാതോലിക്കാ ബാവയെ ഫാ. അജു ചാലപ്പുറം കാപ്പയണിയിച്ച് സ്വീകരിച്ചു. ഡോ. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, അഡ്വ. പീറ്റർ കെ. ഏലിയാസ്, ഫാ. പോൾ പനച്ചിയിൽ, ഫാ. ജോമോൻ പൈലി, ഫാ. ബിജു ചക്രവേലിൽ ഫാ. ബിനു കോഴിക്കോട്ട്, ഫാ. മനു കോക്കാട്ട്, ഫാ. തോമസ് കാക്കൂർ, ഫാ. ജിജിൻ ജോൺ പാപ്പനാൽ തുടങ്ങിയവർ നേതൃത്വം നൽകി.


ദേവാലയത്തിനുള്ളിൽ കാതോലിക്കാ ബാവയും പുരോഹിതന്മാരും ചേർന്ന് പ്രാർഥന നടത്തി. കുത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻഡ് കവലയിൽ നിന്നാണ് സ്വീകരണ ഘോഷയാത്രയാരംഭിച്ചത്. വിശ്വാസികൾ കാതോലിക്കാ ബാവയെ സെൻട്രൽ കവലയിലേക്ക് സ്വീകരിച്ചു. ജനറൽ കൺവീനർ കെ.എ. തോമസ്, ഉല്ലാസ് തോമസ്, പ്രിൻസ് പോൾ ജോൺ, അഡ്വ. ബോബൻ വർഗീസ്, കെ. സാജു എന്നിവർ നേതൃത്വം നൽകി. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സമ്മേളനം തുടങ്ങിയത്. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് കൂത്താട്ടുകുളം മേഖലയിലെ വിശ്വാസികളും പൗരാവലിയുംചേർന്ന് നൽകിയ അനുമോദനസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ, ഡോ. മാത്യൂസ് മാർ ഇവാനിയോസ്, ഡോ. ജോസഫ് കല്ലറങ്ങാട് എന്നിവർ സമീപം


കൂത്താട്ടുകുളം പൗരാവലിയോട് നന്ദി - കാതോലിക്കാ ബാവ


കൂത്താട്ടുകുളം : എല്ലാവരെയും ഉൾപ്പെടുത്തി സ്വീകരണവും അനുമോദനവും നൽകിയ കൂത്താട്ടുകുളത്തെ പൗരാവലിക്ക് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ നന്ദിപറഞ്ഞു.


സഭയിലെ വിശ്വാസികൾ മാത്രമല്ല, എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളും ഇതരമതത്തിൽ പെട്ടവരും നൽകുന്ന സ്വീകാര്യതയെ ഹൃദയംകൊണ്ട് ചേർത്തുപിടിക്കുന്നതായി ബാവ പറഞ്ഞു.


നല്ല ഹൃദയമുള്ള മനുഷ്യരെ സൃഷ്ടിച്ചെടുക്കയാണ് ലക്ഷ്യം. സഭയ്ക്ക് പ്രതിസന്ധികളുണ്ടെങ്കിലും ആർക്കും തകർക്കാൻ കഴിയില്ല എന്ന് ബാവ കൂട്ടിച്ചേർത്തു. ഒഎൻവിയുടെ കവിതയുൾപ്പെടുത്തിയാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ മറുപടിപ്രസംഗം അവസാനിപ്പിച്ചത്.

MANNAN
kodkkasda rachana
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry